ഇന്ത്യയുടെ രണ്ടാം നിര ടീമിലും ഇടമില്ല, പൊട്ടിത്തെറിച്ച് പൃഥ്വി ഷാ

തിങ്കള്‍, 3 ഒക്‌ടോബര്‍ 2022 (21:17 IST)
ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ നിന്നും തഴയപ്പെട്ടതിന് പിന്നാലെ പരോക്ഷവിമർശനവുമായി മുൻ ഇന്ത്യൻ താരം  പൃഥ്വി ഷാ.ഇൻസ്റ്റഗ്രാമിലൂടെയാണ് പൃഥ്വീഷായുടെ  പ്രതികരണം.
 
അവരുടെ വാക്കുകളെ വിശ്വസിക്കരുത്, അവരുടെ പ്രവർത്തികളിൽ വിശ്വസിക്കു. കാരണം വാക്കുകൾ അർഥശൂന്യമാണെന്ന് പ്രവർത്തികൾ തെളിയിക്കുമെന്നാണ് പൃഥ്വി ഷാ തൻ്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചത്. അടുത്തിടെ സഞ്ജു സാംസൺ നയിച്ച ഇന്ത്യ എ ടീമിൽ പൃഥ്വി ഷാ ഇടം നേടിയിരുന്നു. രണ്ട് മത്സരങ്ങളിൽ ഓപ്പണറായി ഇറങ്ങിയ താരം ഒരു  ഫിഫ്റ്റിയടക്കം 94 റൺസ് നേടിയിരുന്നു.
 
ഞായറാഴ്ച വൈകീട്ടായിരുന്നു ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ളൈന്ത്യൻ ടീമിനെ പ്രഖ്യാപിച്ചത്. മലയാളി താരം സഞ്ജു സാംസൺ വിക്കറ്റ് കീപ്പർ ബാറ്ററായി ടീമിൽ ഇടം നേടിയിട്ടുണ്ട്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍