പ്ലേ ഓഫിലെത്തിയാൽ നല്ലത്, അങ്ങനെ സംഭവിച്ചില്ലെങ്കിൽ അത് ലോകാവസാനമൊന്നുമല്ല: വെറുതെയാണോ ഈ മനുഷ്യനെ ക്യാപ്‌റ്റൻ കൂളെന്ന് വിളിക്കുന്നത്

Webdunia
തിങ്കള്‍, 9 മെയ് 2022 (13:12 IST)
ഇതിഹാസ ബാറ്റ്സ്മാന്മാരെ പോലെ വലി‌യ ബാറ്റിങ് ടെക്‌നിക്കും സൗന്ദര്യാത്മ‌കമായ ഷോട്ടുകളും ഒന്നുമില്ലെങ്കിലും ഇന്ത്യൻ ക്രിക്കറ്റിൽ ധോനി എന്ന ക്യാപ്‌റ്റൻ നൽകിയ സംഭാവനകൾ അമൂല്യമാണ്. കളിയുടെ ഒരു ഘട്ടത്തിലും സമ്മർദ്ദങ്ങളെ വെളിയിൽ കാണിക്കാത്ത താരം ക്യാപ്‌റ്റൻ കൂൾ എന്നാണ് അറിയപ്പെടുന്നത് തന്നെ. ഇപ്പോഴിതാ എന്തുകൊണ്ടാണ് താൻ ക്യാപ്‌റ്റൻ കൂളായതെന്ന് ഒരിക്കൽ കൂടി തെളിയിക്കുകയാണ് ധോനി.
 
ഐപിഎല്ലിൽ ഡൽഹി ക്യാപ്പിറ്റൽസിന്റെ പ്ലേ ഓഫ് സാധ്യതകളെ ചവിട്ടിമെതിച്ചുകൊണ്ടാണ് കഴിഞ്ഞ മത്സരത്തിൽ ചെന്നൈ വിജയിച്ചത്. ഇതുപോലെ ആദ്യമെ വിജയിച്ചിരുന്നെങ്കിൽ നന്നായിരുന്നേനെ‌യെന്നാണ് മത്സരശേഷം ധോനി പറഞ്ഞത്.
 
കളിയിൽ നെറ്റ് റൺറേറ്റിനെ പറ്റി ചിന്തിക്കുന്നത് നമ്മളെ സഹായിക്കില്ല.മറ്റ് രണ്ട് ടീമുകള്‍ കളിക്കുമ്പോള്‍, സമ്മര്‍ദ്ദത്തിലും ചിന്തയിലും ആയിരിക്കാന്‍ ആഗ്രഹിക്കുന്നില്ല. ഐപിഎൽ ആസ്വദിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. അടുത്ത കളിയിൽ എന്ത് ചെയ്യണമെന്ന് മാത്രം നിങ്ങൾ ആലോചിച്ചാൽ മതി.ഞങ്ങൾ പ്ലേ ഓഫിലെത്തിയാൽ സന്തോഷം എന്നാൽ അങ്ങനെ സംഭവിച്ചില്ലെങ്കിൽ അത് ലോകാവസാനമല്ല. ധോനി പറഞ്ഞു.
 
മത്സരത്തിൽ ചെന്നൈയുടെ യുവ പേസർമാരായ മുകേഷ് ചൗധരിയും സിമ്രജിത്ത് സിങ്ങും 2 വിക്കറ്റ് വീതം വീഴ്ത്തിയിരുന്നു. ഇരുവരേയും പ്രശംസിച്ച ക്യാപ്റ്റന്‍, അവര്‍ക്ക് കഴിവുണ്ടെന്നും എത്രത്തോളം കളിക്കുന്നുവോ അത്രയും നന്നാവാന്‍ കഴിയുമെന്നും വ്യക്തമാക്കി. മത്സരത്തിൽ 8 പന്തിൽ നിന്ന് 21 റൺസാണ് ധോനി ചെന്നൈയ്ക്കായി നേടിയത്.

അനുബന്ധ വാര്‍ത്തകള്‍

Next Article