അവരില്ലെങ്കിൽ ഞങ്ങളുമില്ല, കേഴ്‌സ്റ്റണെ പ്രവേശിപ്പിക്കില്ലെന്ന് പറഞ്ഞ പരിപാടി റദ്ദ് ചെയ്‌ത ധോണി

Webdunia
വ്യാഴം, 16 ജൂലൈ 2020 (16:47 IST)
പരിശീലകരോടും മറ്റ് ടീമംഗങ്ങളോടും എപ്പോഴും നല്ല ബന്ധം കാത്തുസൂക്ഷിക്കുന്ന ആളായിരുന്നു മുൻ ഇന്ത്യൻ നായകനായ മഹേന്ദ്രസിംഗ് ധോണിയെന്ന് ഇന്ത്യയെ 2011 ലോകകപ്പ് വിജയത്തിലേക്ക് നയിച്ച കോച്ചും മുൻ ദക്ഷിണാഫ്രിക്കൻ താരവുമായിരുന്ന ഗാരി കേഴ്‌സ്റ്റൺ.
 
ധോണിയും കേഴ്‌സ്റ്റണും വളരെയധികം അടുപ്പം സൂക്ഷിക്കുന്നവരാണ്. ഇപ്പോളിതാ 2011 ലോകകപ്പിന് മുൻപ് ധോണിയുമൊത്തുള്ള മറക്കാനാവാത്ത ഒരു അനുഭവം വെളിപ്പെടുത്തിയിരിക്കുകയാണ് കേഴ്‌സ്റ്റൺ.2011 ലോകകപ്പിനു മുന്‍പ് ഒരിക്കല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് ബെംഗളൂരുവിലുള്ള ഒരു എയര്‍ സ്‌കൂള്‍ സന്ദര്‍ശിക്കാനായി ക്ഷണം ലഭിക്കുകയുണ്ടായി. എന്നാൽ കേഴ്‌സ്റ്റണടക്കം മൂന്ന് സപ്പോർട്ടിംഗ് സ്റ്റാഫുകൾക്ക് സുരക്ഷാ കാരണങ്ങൾ മുൻ നിർത്തി സ്കൂൾ അധികൃതർ പ്രവേശനം നിഷേധിച്ചു.
 
സുരക്ഷാ പ്രശ്‌നങ്ങളുള്ളതിനാല്‍ ദക്ഷിണാഫ്രിക്കക്കാരായ എനിക്കും പാഡി അപ്ടണും എറിക് സിമ്മണ്‍സിനും സ്‌കൂളിലേക്ക് പ്രവേശിക്കാന്‍ .സാധിക്കില്ലെന്നായപ്പോൾ ധോണി ആ പരിപാടി തന്നെ റദ്ദാക്കി. ഇവരെല്ലാം എന്റെ ആളുകളാണ്. ഇവരെ പ്രവേശിപ്പിക്കില്ലെങ്കില്‍ ഞങ്ങളാരും വരുന്നില്ല എന്നായിരുന്നു ധോനി അന്ന് പറഞ്ഞത്. കേഴ്‌സ്റ്റൺ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article