സെവാഗിന് വേണ്ടി സച്ചിൻ ആ ത്യാഗത്തിന് തയ്യാറായി, വെളിപ്പെടുത്തി മുൻ ഇന്ത്യൻ താരം !

Webdunia
വ്യാഴം, 16 ജൂലൈ 2020 (14:37 IST)
വീരേന്ദര്‍ സെവാഗിനെ ഓപ്പണറാക്കിയതിന്റെ ക്രഡിഡ് ഗാംഗുലിയ്ക്ക് മാത്രമല്ല സച്ചിനുകൂടി അവകാശപ്പെട്ടതാണ് എന്ന് ഇന്ത്യയുടെ മുൻ വിക്കറ്റ് കീപ്പർ അജയ് രത്ര. ഓപ്പണിങ്ങിൽ മികച്ച നിലയിൽ നിൽക്കുന്ന സമയത്ത് സെവാഗിന് വേണ്ടി  മാറി കൊടുക്കാൻ സച്ചിൻ തയ്യാറാവുകയായിരുന്നു. സച്ചിൻ ഇതിന് തയ്യാറായിരുന്നില്ല എങ്കിൽ സെവാഗ് മധ്യനിരയിൽ തന്നെ കളി തുടരുമായിരുന്നു എന്ന് അജയ് രാത്ര പറയുന്നു. സച്ചിൻ പരുക്കിനെ തുടർന്ന് മാറിനിൽക്കുന്ന സമയത്ത് .2001ല്‍ ശ്രീലങ്കക്കും ന്യൂസിലാന്‍ഡിനും എതിരെയുള്ള ത്രിരാഷ്ട്ര പരമ്പരയിലാണ് സെവാഗിനെ ഗാംഗുലി ഓപ്പണിങ്ങിലേക്ക് കൊണ്ടുവരുന്നത്.
 
യുവരാജ് സിങ്ങിനേയും അമേയ് ഖുറേഷിയേയും ഇറക്കിയുള്ള പരീക്ഷണം വിജയം കാണാതെ വന്നതോടെയായിരുന്നു ഈ മാറ്റം. ആദ്യ രണ്ട് മത്സരങ്ങളും തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെ  മൂന്നാം മത്സരത്തിൽ സെവാഗിനെ ഓപ്പണിങ്ങിലേക്ക് ഇറക്കി ഗാംഗുലി പരീക്ഷണത്തിന് തയ്യാറായി. 2001 ജൂലൈ 26നാണ് സെവാഗ് ഇന്ത്യക്ക് വേണ്ടി ആദ്യമായി ഓപ്പണ്‍ ചെയ്യുന്നത്. വലിയ സ്‌കോര്‍ അല്ലാതിരുന്നിട്ടും ചെയ്‌സ് ചെയ്യാനാവാതെ ഇന്ത്യ മൂന്നാം മത്സരവും തോറ്റു. എന്നാല്‍ 54 പന്തില്‍ നിന്ന് 33 റണ്‍സ് നേടിയ സെവാഗായിരുന്നു ആ മത്സരത്തിൽ ഇന്ത്യയുടെ ടോപ് സ്‌കോറര്‍. 
 
പിന്നിടുള്ള രണ്ട് മത്സരങ്ങളിലും കാര്യമായൊന്നും ചെയ്യാൻ സധിയ്ക്കാതിരുന്ന സെവാഗ് അടുത്ത മത്സരത്തിൽ 70 പന്തില്‍ സെഞ്ചുറി കണ്ടെത്തി കിവീസിനെതിരെ ഇന്ത്യയെ ജയത്തിലെത്തിച്ച് ഓപ്പണിങ് സ്ഥാനം ഉറപ്പിച്ചു. ഇതോടെ സച്ചിന്റെ പൊസിഷനെ കുറിച്ചായി ചർച്ച. ഈ പരമ്പരയ്ക്ക് ശേഷം സച്ചിൻ ടീമിൽ മടങ്ങിയെത്തിയതോടെ സെവാഗിനെ മധ്യനിരയിലേയ്ക്ക് തന്നെ മാറ്റി. എന്നാൽ ഇംഗ്ലണ്ടിനെതിരായ ആറ് ഏകദിനങ്ങളുടെ പരമ്പരയുടെ മധ്യത്തോടെ സെവാഗിനെ വീണ്ടും ഓപ്പണിങ്ങിലേക്ക് കൊണ്ടുവന്നു സച്ചിനൊപ്പമായിരുന്നു സെവാഗ് ഓപ്പണ്‍ ചെയ്തത്. ഗാംഗുലി മൂന്നാം സ്ഥാനത്ത് ഇറങ്ങി. എന്നാല്‍ ഓപ്പണിങ്ങില്‍ ഇടംകൈ-വലംകൈ കോമ്പിനേഷന്‍ കൊണ്ടുവരാന്‍ വേണ്ടി നാലാം സ്ഥാനത്തേക്ക് മാറാൻ സച്ചിൻ തയ്യാറായി അജയ് രത്ര പറഞ്ഞു 

അനുബന്ധ വാര്‍ത്തകള്‍

Next Article