ട്വന്റി20യിൽ ധോണിയെ മറികടക്കാൻ ധവാൻ, റെക്കോർഡിന് തൊട്ടരികെ

വെള്ളി, 4 ഡിസം‌ബര്‍ 2020 (11:32 IST)
ഇന്ന് ആരംഭിയ്ക്കുന്ന ഇന്ത്യ ഓസ്‌ട്രേലിയ ടി20 പരമ്പരയില്‍ ശിഖര്‍ ധവാനെ കാത്തിരിയ്ക്കുന്നത് ഇന്ത്യയുടെ ഇതിഹാസ നായകൻ മഹേന്ദ്ര സിങ് ധോണിയെ ടി20 ഫോർമാറ്റിൽ മറികടക്കാനുള്ള അവസരമാണ്. പരമ്പരയിൽ വെറും 29 റൺസ് നേടിയാൽ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതൽ റൺസ് നേടുന്ന മൂന്നാമത്തെ താരമായി ശിഖർ ധവാൻ മാറും. 61 മത്സരങ്ങളില്‍ നിന്നും 1,588 റൺസാണ് ടി20യിൽ ധാവാന്റെ സമ്പാദ്യം. 78 മത്സരങ്ങളില്‍ നിന്നും 1,605 റൺസുമായി റെയ്‌നയും 98 മത്സരങ്ങളില്‍ നിന്നും 1,617 റൺസുമായി മഹേന്ദ്ര സിങ് ധോണിയുമാണ് ധവാന് മുന്നിലുള്ളത്.
 
ഈ റെക്കോർഡ് ശിഖർ ധവാൻ അനായാസം തന്നെ കൈക്കലാലാക്കും എന്നുതന്നെയാണ് ആരാധകർ കരുതുന്നത്. മൂന്നു കളികളിലും ശിഖർ ധവാൻ ഉൾപ്പെടും എന്നത് ഉറപ്പാണ് എല്ലാ കളികളും ഓപ്പണറായി തന്നെ ശിഖർ ധവാൻ കളിയ്ക്കാനാണ് സാധ്യത. അങ്ങനെയെങ്കിൽ 29 റൺസ് കണ്ടെത്തുക എന്നത് ധവാനെ സംബന്ധിച്ചിടത്തോളം അനായാസമായിരിയ്ക്കും. ഈ സീസൺ ശിഖർ ധവാനെ സംബന്ധിച്ച് ഒട്ടും മികച്ചതായിരുന്നില്ല. ഇക്കഴിഞ്ഞ ഐപിഎലിൽ ഡൽഹി ക്യാപിറ്റൽസിനുവേണ്ടി നടത്തിയ മികച്ച പ്രകടനമാണ് ധവാന് ഓസ്ട്രേലിയൻ പര്യടനത്തിലെ നിശ്ചിത ഓവർ ടീമുകളിലേയ്ക്ക് വഴിയൊരുക്കിയത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍