നൂറാം ടെസ്റ്റിൽ സെഞ്ചുറിയുമായി 8000 റൺസ് ക്ലബിൽ ഇടം നേടി ഡേവിഡ് വാർണർ

ചൊവ്വ, 27 ഡിസം‌ബര്‍ 2022 (12:47 IST)
ഓസ്ട്രേലിയൻ ക്രിക്കറ്റിലെ തന്നെ എക്കാലത്തെയും മികച്ച ബാറ്റർമാരിൽ ഒരാളാണ് ഡേവിഡ് വാർണർ. ക്രിക്കറ്റിൻ്റെ 3 ഫോർമാറ്റിലും മികവ് തെളിയിച്ച വാർണർ എന്നാൽ ഏറെ കാലമായി ടെസ്റ്റ് ക്രിക്കറ്റിൽ തനിക്ക് അന്യം നിന്ന സെഞ്ചുറി നേട്ടമാണ് ദക്ഷിണാഫ്രിക്കക്കെതിരെ സ്വന്തമാക്കിയത്. നൂറാം ടെസ്റ്റിൽ സെഞ്ചുറി നേട്ടം മാത്രമല്ല ടെസ്റ്റിൽ 8000 റൺസ് നേടിയവരുടെ എലൈറ്റ് ക്ലബിലും താരം ഇടം നേടി.
 
നൂറാം ടെസ്റ്റിൽ സെഞ്ചുറി നേടുന്ന ലോകത്തെ പത്താമത്തെ മാത്രം ബാറ്ററാണ് വാർണർ. താരത്തിൻ്റെ 25ആം സെഞ്ചുറിയാണ് ദക്ഷിണാഫ്രിക്കക്കെതിരെ പിറന്നത്. ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് ഉടനെ തന്നെ വിരമിക്കുമെന്ന് താരം പ്രഖ്യാപിച്ചതിനായി ഈ സെഞ്ചുറിക്ക് മാറ്റേറെയാണ്. വ്യക്തിഗത സ്ക്കോർ 81ൽ നിൽക്കെയാണ് താരം 8000 റൺസ് ക്ലബിൽ ഇറം നേടിയത്. റിക്കി പോണ്ടിംഗ്,സ്റ്റീവ് വോ,മൈക്കിൾ ക്ലാർക്ക്,മാത്യു ഹെയ്ഡൻ,അലൻ ബോർഡർ,സ്റ്റീവ് സ്മിത്ത്,മാർക്ക് വോ എന്നിവരാണ് 8000 ക്ലബിലുള്ള മറ്റ് ഓസീസ് ബാറ്റർമാർ.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍