രണ്ട് ആഡംബര വാച്ചുകള്‍, വില അഞ്ച് കോടി; നികുതി അടയ്ക്കാതെ മുങ്ങാന്‍ നോക്കിയ ഹാര്‍ദിക് പാണ്ഡ്യയെ കസ്റ്റംസ് പിടിച്ചു

Webdunia
ചൊവ്വ, 16 നവം‌ബര്‍ 2021 (08:48 IST)
അഞ്ച് കോടി വിലമതിക്കുന്ന രണ്ട് ആഡംബര വാച്ചുകളുമായി എത്തിയ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹാര്‍ദിക് പാണ്ഡ്യയെ വിമാനത്താവളത്തില്‍ കസ്റ്റംസ് പൊക്കി. യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള വരവിലാണ് നികുതി അടയ്ക്കാതെ മുങ്ങാന്‍ ശ്രമിച്ച ഹാര്‍ദിക് പാണ്ഡ്യയെ കസ്റ്റംസ് പിടിച്ചത്. നവംബര്‍ 14 ന് രാത്രി മുംബൈ വിമാനത്താവളത്തിലാണ് സംഭവം. ദുബായിയില്‍ നിന്നെത്തിയ വിമാനത്തില്‍ ഹാര്‍ദിക് പാണ്ഡ്യയും ഉണ്ടായിരുന്നു. 
 
ആഡംബര വസ്തു ആയതിനാല്‍ നികുതി അടയ്ക്കാന്‍ ഹാര്‍ദിക് ബാധ്യസ്ഥനാണ്. എന്നാല്‍, കസ്റ്റംസ് ഓഫീസര്‍ ചോദിച്ചപ്പോള്‍ നികുതി ഉല്‍പ്പന്നമായി വാച്ച് കാണിച്ചതിന്റെ രേഖകളൊന്നും ഹാര്‍ദിക്കിന്റെ കൈയില്‍ ഉണ്ടായിരുന്നില്ല. 50,000 രൂപയില്‍ താഴെ വിലമതിക്കുന്ന വസ്തുക്കള്‍ മാത്രമേ കസ്റ്റംസ് നിയമപ്രകാരം നികുതി അടയ്ക്കാതെ കൊണ്ടുപോകാന്‍ സാധിക്കൂ. അതിനേക്കാള്‍ മൂല്യമുള്ള വസ്തു ആണെങ്കില്‍ 36 ശതമാനമാണ് നികുതി അടയ്‌ക്കേണ്ടത്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article