ക്രിക്കറ്റ് മത്സരങ്ങൾ തിരിച്ചെത്തുന്നു,ഇംഗ്ലണ്ടും വെസ്റ്റി‌ൻഡീസും നേർക്കുനേർ

Webdunia
ബുധന്‍, 8 ജൂലൈ 2020 (13:05 IST)
നാല് മാസത്തെ നീണ്ട കാത്തിരിപ്പിനൊടുവിൽ ക്രിക്കറ്റ് മത്സരങ്ങൾക്കായുള്ള കാത്തിരിപ്പിന് വിരാമമാകുന്നു. കൊവിഡ് മൂലം നിർത്തുവെച്ച ക്രിക്കറ്റ് മത്സരങ്ങൾ ഇന്ന് നടക്കുന്ന ഇംഗ്ലണ്ട് വെസ്റ്റിൻഡീസ് ടെസ്റ്റ് മത്സരത്തോടെയാണ് തുടക്കമാവുക.മൂന്ന് മത്സരങ്ങളുള്ള പരമ്പരയ്‌ക്ക് ആതിഥേയത്വം വഹിക്കുന്നത് ഇംഗ്ലണ്ടാണ്.
 
സതാംപ്ടണിലെ റോസ് ബൗളിലാണ് ആദ്യ ടെസ്റ്റ് നടക്കുന്നത്. അടുത്ത രണ്ട് ടെസ്റ്റ് മത്സരങ്ങളും മാഞ്ചസ്റ്ററിൽ നടക്കും.ജൂലൈ 16 മുതല്‍ 20 വരെയാണ് രണ്ടാം ടെസ്റ്റ്. 24 മുതല്‍ 28 വരെയാണ് അവസാന മത്സരം. ഇന്ത്യന്‍ സമയം വൈകിട്ട് 3.30ന് നടക്കുന്ന മത്സരങ്ങൾ സോണി സിക്‌സിലാണ് സംപ്രേക്ഷണം ചെയ്യുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article