കൊവിഡ് സ്ഥിരീകരിച്ച് മരണപ്പെട്ടയാളുടെ മൃതദേഹം നല്‍കിയത് മറ്റൊരു കുടുംബത്തിന്; കൊവിഡ് സാഹചര്യത്തില്‍ ആശുപത്രി അധികൃതരുടെ ഗുരുതരവീഴ്ച

ശ്രീനു എസ്

ബുധന്‍, 8 ജൂലൈ 2020 (10:19 IST)
കൊവിഡ് സ്ഥിരീകരിച്ച് മരണപ്പെട്ടയാളുടെ മൃതദേഹം നല്‍കിയത് മറ്റൊരു കുടുംബത്തിന്. മഹാരാഷ്ട്രയിലെ താനെയിലാണ് കൊവിഡ് സാഹചര്യത്തില്‍ ആശുപത്രി അധികൃരുടെ ഭാഗത്തുനിന്ന് ഇത്തരത്തിലുള്ള ഗുരുതരവീഴ്ച ഉണ്ടായിരിക്കുന്നത്. കൊവിഡ് വ്യാപകമായി പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് താല്‍കാലികമായി നിരവധി ചികിത്സാ കേന്ദ്രങ്ങള്‍ ഒരുക്കിയിരുന്നു. ഇതില്‍ താനെയില്‍ ഒരുക്കിയ ചികിത്സാ കേന്ദ്രത്തിലാണ് പിഴവ് ഉണ്ടായത്. കൊവിഡ് ബാധിച്ച് മരിച്ച 72കാരന്റെ മൃതദേഹമാണ് ബന്ധുക്കള്‍ക്ക് മാറി നല്‍കിയത്. ഇവരിത് സംസ്‌കരിക്കുകയും ചെയ്തിരുന്നു.
 
വയോധികന്റെ ആരോഗ്യവിവരങ്ങളൊന്നും അറിയാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ മരിച്ചയാളുടെ യഥാര്‍ത്ഥ ബന്ധുക്കള്‍ പൊലീസില്‍ പരാതിപെടുകയും തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തുവരുന്നത്. ദിവസങ്ങള്‍ക്കുമുന്‍പ് തന്നെ ഇയാള്‍ മരിച്ചെന്നും മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. മൃതദേഹം സംസ്‌കരിച്ച ആളുടെ ബന്ധു ഇപ്പോഴും ചികിത്സയിലാണ്. രോഗികളുടെ വിവരങ്ങള്‍ പരസ്പരം മാറിപ്പോയതാണ് പിഴവുണ്ടാകാന്‍ കാരണമെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍