ഐർലൻ‌ഡിനെതിരെ പരമ്പര സ്വന്തമാക്കാൻ ഇന്ത്യ ഇന്നിറങ്ങും

Webdunia
വെള്ളി, 29 ജൂണ്‍ 2018 (10:26 IST)
കഴിഞ്ഞ മത്സരത്തിലെ തകർപ്പൻ വിജയത്തിന് ശേഷം ഐർ‌ലൻ‌ഡിനെതിരെ പരമ്പര ലക്ഷ്യമിട്ട് ഇന്ത്യ ഇന്നിറങ്ങും. ബുധനാഴ്ച നടന്ന ട്വന്റി20 മത്സരത്തിൽ ഐറിഷിനെ ഇന്ത്യ 76 റൺസിന് പരാജയപ്പെടുത്തിയിരുന്നു. ഇന്നു നടക്കുന്ന മത്സരത്തിൽ വിജയിച്ചാൽ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം. 
 
പുതിയ മാറ്റങ്ങളോടെയാവും ടീം ഇന്ത്യ പരമ്പര സ്വന്തമാക്കാനായി കളത്തിലിറങ്ങുക. ടീമിൽ മറ്റുള്ള എല്ലാവർക്കും കഴിവ് പ്രകടിപ്പിക്കാനുള്ള അവസരം നൽമെന്ന് കഴിഞ്ഞ മത്സര ശേഷം തന്നെ ക്യാപ്റ്റൻ വിരാട് കൊഹ്‌ലി വ്യക്തമാക്കിയിരുന്നു. ഇങ്ങനെയെങ്കിൽ കഴിഞ്ഞ മത്സരത്തിൽ കളിച്ച പലരും ഇന്നിറങ്ങാൻ സാധ്യതയില്ല.
 
ടീമിൽ വരുന്ന പുക്തിയെ മാറ്റത്തിന്റെ ഭാഗമായി ലോകേഷ് രാഹുല്‍, ദിനേഷ് കാര്‍ത്തിക്, ഉമേഷ് യാദവ് എന്നിവർ പ്ലെയിംഗ് ഇലവനിൽ എത്തിയേക്കാനാണ് സാധ്യത. എന്നാൽ ഇവർക്ക് പകരമായി ആരെയെല്ലാം കളിക്കില്ല എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. 

അനുബന്ധ വാര്‍ത്തകള്‍

Next Article