നിങ്ങൾ അശ്വിനെ ഭയക്കണം അയാൾക്ക് ഓഫ് സ്പിൻ അറിയാം, കാരം ബോൾ അറിയാം മങ്കാദിംഗും: അശ്വിനെ പരിഹസിച്ച് ക്രിസ് ഗെയ്ൽ

വ്യാഴം, 6 ഏപ്രില്‍ 2023 (18:29 IST)
കഴിഞ്ഞ വർഷമാണ് എംസിസി മങ്കാദിംഗിനെ റണ്ണൗട്ട് വിഭാഗത്തിൽ ഉൾപ്പെടുത്തിയത്. ബൗളർ ബൗൾ ചെയ്യും മുൻപ് ബാറ്റർ ക്രീസ് വിടരുതെന്നാണ് ക്രിക്കറ്റ് നിയമത്തിൽ പറയുന്നത്. സംഭവം ഇങ്ങനെയാണെങ്കിലും ഇത്തരത്തിൽ ബാറ്റർ പുറത്തുപോകുമ്പോൾ ബൗളർ സ്റ്റമ്പ് ചെയ്യുന്നതിനെ ഇപ്പോഴും വിമർശിക്കുന്നവർ ഏറെയാണ്. പല നായകന്മാരും മങ്കാദിങ്ങിനായി അപ്പീൽ ചെയ്യില്ലെന്ന് പരസ്യമായി പറയുന്നവരാണ്. ഇതിനിടെ രാജസ്ഥാൻ റോയൽസ്-പഞ്ചാബ് കിംഗ്സ് മത്സരത്തിന് മുന്നോടിയായി ക്രിസ് ഗെയ്ൻ നടത്തിയ പരാമർശമാണ് ഇപ്പോൾ ചർച്ചയാകുന്നത്.
 
മങ്കാദിംഗിനെ വലിയ രീതിയിൽ പിന്തുണയ്ക്കുന്ന അത് ബൗളറുടെ അവകാശമെന്ന് വാദിക്കുന്ന ഇന്ത്യൻ സ്പിന്നർ അശ്വിനെ പറ്റിയാണ് ഗെയ്‌ലിൻ്റെ പ്രതികരണം. അശ്വിൻ ടോപ് ഓർഡർ ബാറ്റർമാർക്കെതിരെ മികച്ച രീതിയിൽ പന്തെറിയുന്ന ബൗളറാണ്. അവർക്കെതിരെ മികച്ച റെക്കോർഡും താരത്തിനുണ്ട്. അശ്വിന് ഓഫ് സ്പിൻ എറിയാൻ കഴിയും കാരം ബൗൾ ചെയ്യാനാകും. ബൗളിംഗിൽ ഒട്ടേറെ വൈവിധ്യങ്ങൾ അശ്വിനുണ്ട്. ഇതെല്ലാം കൂടാതെ മങ്കാദിംഗും നടത്താൻ താരത്തിനാകും. അതിനാൽ അശ്വിനെ നേരിടുന്നതിന് മുൻപ് ഇതെല്ലാം ചിന്തിക്കണം ക്രിസ് ഗെയ്ൽ പറഞ്ഞു.
 
മത്സരത്തിന് മുൻപാണ് ഇത് പറഞ്ഞതെങ്കിലും മങ്കാദിംഗ് താക്കീത് അശ്വിൻ ശിഖർ ധവാന് നൽകുന്നതും ഇന്നലെ കാണാനായി. ഇതോടെയാണ് ഗെയ്‌ലിൻ്റെ വാക്കുകൾ പിന്നെയും ചർച്ചയായത്. അതേസമയം ന്യൂസിലൻഡ് ഓൾ റൗണ്ടർ സ്കോട്ട് സ്റ്റെറിസ് ഗെയ്‌ലിനെതിരെ രംഗത്ത് വന്നു. ഇത്തരം ചീപ്പ് വാക്കുകൾ പ്രയോഗിക്കാനാവില്ല. ക്രിക്കറ്റ് നിയമത്തിൽ അത് മങ്കാദിംഗ് അല്ല റണ്ണൗട്ട് ആണെന്നും താരം വാദിച്ചു. അനിൽ കുംബ്ലെ, എ ബി ഡിവില്ലിയേഴ്സ് എന്നിവരും അത് റണ്ണൗട്ടാണെന്ന് പറഞ്ഞതോടെ ഗെയ്‌ലും അത് സമ്മതിച്ചു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍