ധവാനൊപ്പം രാഹുൽ ഓപ്പൺ ചെയ്യട്ടെ, സഞ്ജുവിനെ ഫിനിഷിങ് റോളിൽ ടീമിലെടുക്കണം: പുതിയ ഗെയിം പ്ലാനുമായി മുൻ ഇന്ത്യൻ താരം

Webdunia
വ്യാഴം, 26 നവം‌ബര്‍ 2020 (14:11 IST)
സ്റ്റാർ ഓപ്പണർ രോഹിത് ശർമയില്ലാതെയാണ് ഇക്കുറി ഓസ്ട്രേലിയക്കെതിരെ ഇന്ത്യ ഏകദിന ടി20 മത്സരങ്ങളിൽ കളിക്കാനിറങ്ങുന്നത്. ഓസീസിനെതിരെ മികച്ച റെക്കോഡുള്ള താരത്തിന്റെ അഭാവം ഇന്ത്യക്ക് വലിയ തിരിച്ചടിയാകുമെന്നാണ് കരുതുന്നത്. രോഹിത്തിന്റെ അഭാവത്തിൽ ധവാന് കൂട്ടായി ആര് ബാറ്റിങ് ഓപ്പൺ ചെയ്യുമെന്നാണ് ഇപ്പോൾ ഇന്ത്യൻ ടീമിന്റെ പ്രധാന തലവേദന.
 
ഇപ്പോഴിതാ ടീമിനെ അലട്ടുന്ന പ്രശ്‌നത്തിന് പരിഹാരം നിർദേശിച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ താരമായ ആകാശ് ചോപ്ര.ശിഖർ ധവാനൊപ്പം കെഎൽ രാഹുൽ ഇന്ത്യൻ ഇന്നിങ്സ് ഓപ്പൺ ചെയ്യണമെന്നാണ് ചോപ്ര പറയുന്നത്. അതേസമയം ടീമിൽ വിക്കറ്റ് കീപ്പറായി സഞ്ജുവിനെ ഉൾപ്പെടുത്തണമെന്നും ധോണി ഒഴിച്ചിട്ട് പോയ ഫിനിഷിങ് റോൾ സഞ്ജുവിനെ ഏൽപ്പിക്കണമെന്നുമാണ് ചോപ്രയുടെ അഭിപ്രായം. തന്റെ യൂ ട്യൂബ് ചാനൽ വഴിയാണ് ചോപ്ര ഇക്കാര്യം പറഞ്ഞത്.

അനുബന്ധ വാര്‍ത്തകള്‍

Next Article