ഇന്ത്യയ്ക്ക് രണ്ടുനായകൻമാർ വേണ്ട, ഇവിടെ നടപ്പിലാകില്ല, കോഹ്‌ലി തന്നെ നയിയ്ക്കട്ടെ: കപിൽ ദേവ്

ശനി, 21 നവം‌ബര്‍ 2020 (11:54 IST)
ഐപിഎൽ 13 ആം സീസണിൽ രോഹിത് മുംബൈയ്ക്ക് അഞ്ചാം കിരീടമുയർത്തിയത് മുതൽ ഇന്ത്യൻ ടീമിൽ സ്പ്ലിറ്റ് ക്യാപ്റ്റൻസി ഏർപ്പെടുത്തണം എന്ന ആവശ്യം ശക്തമാവുന്നുണ്ട്. കോഹ്‌ലിയെ ടെസ്റ്റ് ടീമിന്റെ നായകനായി നിലനിർത്തി രോഹിതിനെ ഏകദിന ടീമുകളുടെ അമരത്വം നൽകണം എന്നാണ് രോഹിതിനെ അനുക്കുലിയ്ക്കുന്നവരുടെ ആവശ്യം, എന്നാൽ സ്പ്ലിറ്റ് ക്യാപ്റ്റൻസി എന്നത് ഇന്ത്യയ്ക്ക് ഗുണം ചെയ്യില്ല എന്ന മുന്നറിയിപ്പുമായി രംഗത്തെത്തിയിരിയ്ക്കുകയാണ് കപിൽ ദേവ്  
 
'സ്പ്ലിറ്റ് ക്യാാപ്റ്റൻസി എന്നത് ശരിയായ രീതിയിൽ ഫലം നൽകില്ലെന്ന്. കപിൽ ദേവ് പറയുന്നു. ഒരു കമ്പനിയ്ക്ക് ആരെങ്കിലും രണ്ടു സിഇഒമാരെ നിയമിയ്ക്കുമോ ? കോഹ്‌ലി ടി20 കളിയ്ക്കുന്നുണ്ട് എങ്കിൽ അവിടെ കോഹ്‌ലി തന്നെ നായകനായാൽ മതിയാകും  മറ്റുള്ളവർ മുന്നോട്ടുവാരുന്നത് കാണാൻ ഞാൻ ആഗ്രഹിയ്ക്കുന്നു. എന്നാൽ നയകസ്ഥാനം പങ്കിട്ടുനൽകുക എന്നത് ശരിയായ രീതിയല്ല. കോഹ്‌ലി തന്നെ നയിയ്ക്കട്ടെ
 
80 ശതമാനത്തോളം ഒരേ താരങ്ങൾ തന്നെയാണ് മൂന്ന് ഫോർമാറ്റുകളിലും കളിയ്ക്കുന്നത്. വ്യത്യസ്ത ആശയങ്ങളുള്ള ക്യാപ്റ്റൻമാർക്കൊപ്പം മാറിമാറി കളിയ്ക്കുക എന്നത് കളിയ്ക്കാരെ സംബന്ധിച്ച് വലിയ പ്രതിസന്ധിയായിരിയ്ക്കും. കളിക്കാർക്ക് ഇടയിൽ ഒരു അകലം ഉണ്ടാക്കുന്നതിനും ഇത് കാരണമാകും. അദ്ദേഹം എന്റെ ടെസ്റ്റ് ക്യാപ്റ്റനാണ് ആതിനാൽ ഞാൻ അദ്ദേഹത്തെ പിണക്കാൻ പാടില്ല എന്ന തരത്തിലുള്ള ചിന്തകളും കളിക്കാരുടെ ഉള്ളിൽ ഉണ്ടാകും.' കപിൽ ദേവ് പറഞ്ഞു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍