സഞ്ജുവിനെ ഇന്ത്യൻ ടീമിൽ എടുത്തത് എന്തിന്?

ചിപ്പി പീലിപ്പോസ്
വെള്ളി, 25 ഒക്‌ടോബര്‍ 2019 (12:27 IST)
നാല് വർഷത്തെ കാത്തിരിപ്പിനൊടുവിൽ വീണ്ടും ഇന്ത്യൻ ടീമിലേക്ക് സെലക്ട് ആയിരിക്കുകയാണ് മലയാളി താ‍രം സഞ്ജു വി സാംസൺ. ബംഗ്ലാദേശിനെതിരെ ടി20 പരമ്പരയ്ക്കായി ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ മലയാളി ക്രിക്കറ്റ് ആരാധകരെല്ലാം ആവേശത്തോടെ കാത്തിരുന്ന ആ ചോദ്യത്തിന് ഉത്തരം ലഭിച്ചു. 
 
അതേസമയം, സഞ്ജുവിനെ ടീമിലെടുത്തത് എന്തിനു എന്നും സെലക്ടർമാർ വിശദീകരിക്കുന്നുണ്ട്. വിജയ് ഹസാരെ ട്രോഫിയിലേയും എ സീരിസിലേയും പ്രകടനങ്ങളാണ് തങ്ങളെ സഞ്ജുവിലേയ്ക്ക് ആകര്‍ഷിച്ചതെന്ന് മുഖ്യ സെലക്ടര്‍ എംഎസ്‌കെ പ്രസാദ് പറയുന്നു.
 
സഞ്ജുവിന്റെ ഇപ്പോഴത്തെ പ്രകടനങ്ങള്‍ സ്ഥിരതയുള്ളതാണെന്നാണ് സെലക്ടര്‍മാരുടെ വിലയിരുത്തല്‍. നേരത്തെ ബാറ്റിംഗില്‍ സഞ്ജു ഇത്തരത്തില്‍ സ്ഥിരത പുലര്‍ത്തിയിരുന്നില്ലെന്നും പ്രസാദ് കൂട്ടിചേര്‍ത്തു. നവംബര്‍ 11- നാണ് ഇന്ത്യ -ബംഗ്ലാദേശ് പരമ്പര ആരംഭിക്കുന്നത്. മൂന്ന് ട്വന്റി-ട്വന്റികളാണ് പരമ്പരയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതത്. കോഹ്ലിയ്ക്ക് വിശ്രമം അനുവദിച്ച പരമ്പരയില്‍ രോഹിത്ത് ശര്‍മ്മയാണ് ഇന്ത്യന്‍ ടീമിനെ നയിക്കുക. സഞ്ജുവിനെ കൂടാതെ വിക്കറ്റ് കീപ്പറായി റിഷഭ് പന്തും ഇന്ത്യന്‍ ടീമിലുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article