Chennai Super Kings vs Gujarat Titans: തലയ്ക്കും പിള്ളേര്‍ക്കും പൊങ്കാലയിട്ട് സായ് സുദര്‍ശന്‍, ഗുജറാത്തിന് കൂറ്റന്‍ സ്‌കോര്‍

തിങ്കള്‍, 29 മെയ് 2023 (21:18 IST)
Chennai Super Kings vs Gujarat Titans: ചെന്നൈ സൂപ്പര്‍ കിങ്‌സ് ബൗളര്‍മാരെ പഞ്ഞിക്കിട്ട് ഗുജറാത്ത് ടൈറ്റന്‍സ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് ടൈറ്റന്‍സ് നിശ്ചിത 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 214 റണ്‍സ് നേടി. ഐപിഎല്‍ ഫൈനലില്‍ ഒരു ടീം നേടുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോറാണിത്. 
 
സായ് സുദര്‍ശന്റെ കിടിലന്‍ ഇന്നിങ്‌സിന്റെ കരുത്തിലാണ് ഗുജറാത്ത് കൂറ്റന്‍ സ്‌കോര്‍ നേടിയത്. വെറും 47 പന്തില്‍ എട്ട് ഫോറും ആറ് സിക്‌സും സഹിതം സുദര്‍ശന്‍ 96 റണ്‍സ് നേടി. അര്‍ഹിച്ച സെഞ്ചുറിക്ക് നാല് റണ്‍സ് അകലെ സുദര്‍ശന്‍ പുറത്താകുകയായിരുന്നു. വൃദ്ധിമാന്‍ സാഹ 39 പന്തില്‍ 54 റണ്‍സ് നേടി. ശുഭ്മാന്‍ ഗില്‍ 20 പന്തില്‍ 39 റണ്‍സ് നേടി പുറത്തായി. നായകന്‍ ഹാര്‍ദിക് പാണ്ഡ്യ 12 പന്തില്‍ 21 റണ്‍സുമായി പുറത്താകാതെ നിന്നു. 
 
മതീഷ പതിരാന രണ്ട് വിക്കറ്റും ദീപക് ചഹര്‍, രവീന്ദ്ര ജഡേജ എന്നിവര്‍ ഓരോ വിക്കറ്റുകളും സ്വന്തമാക്കി. ടോസ് ലഭിച്ച ചെന്നൈ നായകന്‍ ധോണി ഗുജറാത്തിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍