ഇൻസ്വിങ്ങറുകൾ കൊണ്ട് ജുലൻ എന്നെ വെല്ലുവിളിച്ചു: ഇന്ത്യയുടെ വനിതാ പേസറെ പ്രശംസിച്ച് രോഹിത് ശർമ

Webdunia
തിങ്കള്‍, 19 സെപ്‌റ്റംബര്‍ 2022 (19:13 IST)
കരിയറിലെ അവസാന പരമ്പര കളിക്കുകയാണ് ഇന്ത്യയുടെ വെറ്ററൻ പേസറായ ജുലൻ ഗോസ്വാമി. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയോടെ 20 വർഷക്കാലത്തെ അന്താരാഷ്ട്ര കരിയറിന് ജുലൻ വിരാമമിടും. പരിക്കിനെ തുടർന്ന് ആറ് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് ജുലൻ ഇന്ത്യൻ ജേഴ്സിയിലേക്ക് തിരിച്ചെത്തുന്നത്.
 
ജുലാനൊപ്പം പരിശീലനം നടത്തിയതിൻ്റെ അനുഭവം ഇതിനിടെ പങ്കുവെച്ചിരിക്കുകയാണ് ഇന്ത്യൻ ടീം നായകനായ രോഹിത് ശർമ. പരിക്ക് ഭേദമാകുന്നതിനിടെ നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ വെച്ചാണ് ഇരുവരും നേർക്കുനേർ ഏറ്റുമുട്ടിയത്. ഞങ്ങൾ ചുരുക്കം തവണ മാത്രമാണ് കണ്ടിട്ടുള്ളത്. പരിക്കുപറ്റി ഞാൻ എൻസിഎയിൽ ഉണ്ടായിരുന്നപ്പോൾ ജുലനും അവിടെ ഉണ്ടായിരുന്നു. അവിടെ വെച്ച് ജുലൻ എനിക്ക് ബോൾ ചെയ്തുതന്നു. ഇൻസ്വിങ്ങൗകൾ ഉപയോഗിച്ച് എനിക്ക് നല്ല വെല്ലുവിളിയാണ് തന്നത്. രോഹിത് പറഞ്ഞു.
 
39 കാരിയായ ജുലൻ ഇന്ത്യയ്ക്കായി 201 ഏകദിനങ്ങളിലും 68 ടി20യിലും കളിച്ചിട്ടുണ്ട്. 2002 ജനുവരി ആറിനായിരുന്നു ഓസീസിനെതിരായ ഏകദിന അരങ്ങേറ്റം. 252 ഏകദിന വിക്കറ്റുകൾ ജുലൻ്റെ പേരിലുണ്ട്. 12 ടെസ്റ്റുകളിലും ജുലൻ ഇന്ത്യയ്ക്കായി കളിച്ചിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article