'മത്തായിച്ചാ മുണ്ട് മുണ്ട്..' പഴയ ജെഴ്‌സിയിട്ട് ബുംറ ഇറങ്ങി, ഒരു ഓവര്‍ കളിച്ചു, വേഗം ഡ്രസിങ് റൂമിലേക്ക് ഓടി
സതാംപ്ടണില്‍ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ പുരോഗമിക്കുകയാണ്. ഇന്ത്യയും ന്യൂസിലന്‍ഡും വാശിയോടെ ഏറ്റുമുട്ടുന്നു. ചൂടേറിയ പോരാട്ടം നടക്കുന്നതിനിടെയാണ് എല്ലാവരെയും തണുപ്പിച്ച് ജസ്പ്രീത് ബുംറയുടെ രംഗപ്രവേശം. അഞ്ചാം ദിനം ബുംറ കളിക്കാന്‍ ഇറങ്ങിയത് ഇന്ത്യയുടെ സാധാരണ ജെഴ്‌സി അണിഞ്ഞാണ്. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിനായി ഇന്ത്യയ്ക്ക് പ്രത്യേക ജെഴ്‌സിയുണ്ട്. എന്നാല്‍, ബുംറ ആ ജെഴ്‌സി ധരിക്കാന്‍ മറന്നു. പകരം സാധാരണ ടെസ്റ്റ് ജെഴ്‌സി അണിഞ്ഞ് ഗ്രൗണ്ടിലെത്തി.