'ഷമി ഹീറോയാണ് ഹീറോ...'സ്വിങ് ബോളില്‍ കുറ്റിയിളക്കി കിടിലന്‍ പന്ത്, കിവീസിന് തിരിച്ചടി (വീഡിയോ)

ചൊവ്വ, 22 ജൂണ്‍ 2021 (20:25 IST)
ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്ന് മുഹമ്മദ് ഷമി. കൃത്യതയോടെ സ്വിങ് പന്തുകള്‍ എറിഞ്ഞ് കിവീസ് താരങ്ങളെ പ്രതിരോധത്തിലാക്കാന്‍ ഷമിക്ക് കഴിഞ്ഞു. റോസ് ടെയ്‌ലര്‍, ബിജെ വാട്‌ലിങ്, കോളിന്‍ ഡി ഗ്രാന്‍ഡ്‌ഹോം, കെയ്‌ലി ജാമിസണ്‍ എന്നിവരുടെ വിക്കറ്റുകള്‍ ഷമിയാണ് സ്വന്തമാക്കിയത്. സ്വിങ് പന്തുകള്‍ എറിയാന്‍ ജസ്പ്രീത് ബുംറ അടക്കമുള്ള ബൗളര്‍മാര്‍ ബുദ്ധിമുട്ടിയപ്പോഴാണ് ഷമി ഇന്ത്യയ്ക്ക് തുണയായത്. 
കിവീസ് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ബിജെ വാട്‌ലിങ്ങിനെ ഷമി പുറത്താക്കിയത് ആവേശം കൊള്ളിക്കുന്ന കാഴ്ചയായിരുന്നു. ഷമിയുടെ സ്വിങ് ബോളിനെ പ്രതിരോധിക്കാന്‍ കഴിയാതെ ക്ലീന്‍ ബൗള്‍ഡ് ആകുകയായിരുന്നു വാട്‌ലിങ്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍