വാതിലുകൾ എനിയ്ക്കുമുന്നിൽ അടഞ്ഞ് കിടക്കുകയായിരുന്നു, ഇന്ത്യയ്ക്കായി അധികനാൾ കളിയ്ക്കാൻ കഴിയില്ലെന്ന് അവർ പറഞ്ഞു

Webdunia
തിങ്കള്‍, 27 ഏപ്രില്‍ 2020 (14:23 IST)
കരിയറിന്റെ തുടക്ക കാലത്ത് ഇന്ത്യൻ ടീമിലേയ്ക്കുള്ള വാതിലുകളെല്ലാം തനിയ്ക്ക് മുന്നിൽ അടഞ്ഞു കിടക്കുകായായിരുന്നു എന്ന് തുറന്നു പറയുകയാണ് ഇപ്പോൾ ഇന്ത്യൻ സൂപ്പർ പേസർ ജെസ്പ്രിത് ബുമ്ര. രഞ്ജി ട്രോഫിയിൽ മാത്രമായി തന്റെ കരിയർ അവസാനിയ്ക്കും എന്ന് പറഞ്ഞവർ ഉണ്ടായിരുന്നു എന്ന് താരം തുറന്നുപറയുന്നു. യുവ്‌രാജുമൊത്ത് ഇൻസ്റ്റഗ്രാമിൽ നടത്തിയ ലൈവ് ചാറ്റ് ഷോയിലാണ് താരത്തിന്റെ വെളിപ്പെടുത്തൽ.
 
'രഞ്ജി ട്രോഫിയിൽ എന്റെ കരിയർ അവസാനിയ്ക്കും എന്ന് പറഞ്ഞവരുണ്ട്. ഇന്ത്യൻ ടീമിലെത്തിയപ്പോൾ ടീമിൽ അധികനാൾ കളിയ്ക്കാൻ കഴിയില്ലെന്നായി അവരുടെ വാദം. വതിലുകൾ എല്ലാം എനിക്ക് മുന്നിൽ അടഞ്ഞുകിടക്കുകയായിരുന്നു. അതിനാൽ തന്നെ ഞാൻ കഠിനാധ്വാനം ചെയ്തു.  ഈ ബൗളിങ് ആക്ഷൻ തുടർന്നുകൊണ്ട് തന്നെ ഞാൻ എന്റെ കഴിവിന്റെ മൂർഛ കൂട്ടി. 
 
ഐപിഎല്ലിന്റെ മികവിലാണ് ഞാൻ ഇന്ത്യൻ ടീമിൽ എത്തിയത് എന്ന് പറയുന്നവരുണ്ട്. എന്നാൽ അത് തെറ്റാണ്. 2013ലാണ് ഞാൻ ഐപിഎല്ലിൽ എത്തിയത്. പിന്നീടുള്ള മൂന്ന് വർഷം മുംബൈയിൽ സ്ഥാനമുറപ്പിയ്ക്കാൻ എനിയ്ക്ക് കഴിഞ്ഞില്ല. വിജയ് ഹസരെ ട്രോഫിയിലും മറ്റു ആഭ്യന്തര ടൂർണമെന്റുകളിലും മികവ് തെളിയിച്ചതോടെയാണ് ഇന്ത്യൻ ടീമിലെത്തുന്നത്.' ബുമ്ര പറഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

Next Article