ഇന്ത്യയുടെ ബെസ്റ്റ് ടെസ്റ്റ് ഇലവന്‍; കോലിയെ ട്വെല്‍ത്ത് മാന്‍ ആക്കി ഐലന്‍ഡ് ക്രിക്കറ്റ്, വിമര്‍ശിച്ച് ആരാധകര്‍

Webdunia
വ്യാഴം, 14 ഏപ്രില്‍ 2022 (15:46 IST)
വിരാട് കോലിയെ ട്വെല്‍ത്ത് മാന്‍ ആക്കി ഐലന്‍ഡ് ക്രിക്കറ്റിന്റെ ഔദ്യോഗിക ട്വീറ്റ്. ഇന്ത്യയുടെ ബെസ്റ്റ് ടെസ്റ്റ് ഇലവന്‍ പ്രഖ്യാപിച്ചപ്പോഴാണ് കോലിയെ ട്വെല്‍ത്ത് മാന്‍ ആക്കി ഐലന്‍ഡ് ക്രിക്കറ്റിന്റെ ട്വീറ്റ്. ടെസ്റ്റ് ക്രിക്കറ്റില്‍ ഇത്രയധികം റെക്കോര്‍ഡുകളുള്ള കോലിയെ ട്വെല്‍ത്ത് മാന്‍ ആക്കിയത് എന്തടിസ്ഥാനത്തിലാണെന്ന് ആരാധകര്‍ ചോദിക്കുന്നു. ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ വിജയ ശരാശരിയുള്ള നായകന്‍ കൂടിയാണ് കോലി. ഇത്രയും റെക്കോര്‍ഡുകള്‍ ഉണ്ടായിട്ടും കോലിയെ ഇലവനില്‍ ഉള്‍പ്പെടുത്താത്തതിനെ ആരാധകര്‍ ചോദ്യം ചെയ്യുന്നു. 
 
ഐലന്‍ഡ് ക്രിക്കറ്റിന്റെ ബെസ്റ്റ് ടെസ്റ്റ് 11 
 
സുനില്‍ ഗവാസ്‌കര്‍
വിരേന്ദര്‍ സെവാഗ് 
രാഹുല്‍ ദ്രാവിഡ് (നായകന്‍)
സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ 
ഹസാരെ
എം.എസ്.ധോണി 
കപില്‍ ദേവ്
രവിചന്ദ്രന്‍ അശ്വിന്‍
അനില്‍ കുംബ്ലെ
ജവങ്കല്‍ ശ്രീനാഥ് 
ജസ്പ്രീത് ബുംറ 
 
12th Man: വിരാട് കോലി 
13th Man: ചന്ദ്രശേഖര്‍
14th Man: രവീന്ദ്ര ജഡേജ
15th Man: സഹീര്‍ ഖാന്‍
16th Man: വിവിഎസ് ലക്ഷ്മണ്‍ 
17th Man: ഹര്‍ഭജന്‍ സിങ് 
 

അനുബന്ധ വാര്‍ത്തകള്‍

Next Article