ഐപിഎല്ലിലൂടെ മുംബൈ ഇന്ത്യൻസാണ് ഇന്ത്യയുടെ പേസ് ആക്രമണത്തിന്റെ കുന്തമുനയായ ബുമ്രയെ കണ്ടെത്തിയത്. 2013ൽ ടീമിലെത്തിയ താരം പെട്ടെന്ന് തന്നെ ടീമിൽ സ്ഥിരസാന്നിദ്ധ്യം ഉറപ്പിക്കുകയും ചെയ്‌തു. എംഎസ് ധോണിക്കു കീഴിലാണ് ബുംറ തുടങ്ങിയതെങ്കിലും വിരാട് കോലിയുടെ ക്യാപ്റ്റന്‍സിയിലാണ് ലോകോത്തര ബൗളറായി ബുമ്ര മാറിയത്. എന്നാൽ കരിയറിന്റെ തുടക്കകാലത്ത് താൻ ബുമ്രയെ പറ്റി പറഞ്ഞപ്പോൾ അത് തള്ളികളയുകയായിരുന്നു കോലി ചെയ്‌തതെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് മുൻ ഇന്ത്യൻ താരമായ പാർഥീവ് പട്ടേൽ
2014ൽ ആർസിബി വിക്കറ്റ് കീപ്പർ താരമായിരുന്നു പാർഥീവ്. അന്നാണ് ജസ്‌പ്രീത് ബുമ്രയെ പറ്റി ടീം ക്യാപ്‌റ്റനായ കോലിയോട് പാർഥീവ് ബുമ്രയുടെ കാര്യം പറയുന്നത്. അവന് ഒരു അവസനം നൽകി നോക്കാവുന്നതാണെന്നും പാർഥീവ് പറഞ്ഞു. അത് വിട്ടേയ്ക്ക് എന്ത് ബുംമ്ര വുംറ അവൻ എന്ത് കാണിക്കാനാണ് എന്നായിരുന്നു കോലിയുടെ അന്നത്തെ മറുപടി. പാർഥീവ് പറയുന്നു.