ഒരു വർഷത്തിനിടെ 8 ടെസ്റ്റ് സെഞ്ചുറികൾ, വിരാട് കോലിക്ക് വെല്ലുവിളി ഉയർത്തി ജോ റൂട്ട്

വെള്ളി, 18 മാര്‍ച്ച് 2022 (19:16 IST)
വിൻഡീസിനെതിരായ രണ്ടാം ടെസ്റ്റിലെ സെഞ്ചുറി പ്രകടനത്തോടെ ടെസ്റ്റ് ക്രിക്കറ്റിലെ മറ്റൊരു നാഴികകല്ല് പിന്നിട്ട് ഇംഗ്ലണ്ട് നായകൻ ജോ റൂട്ട്. പരമ്പരയിലെ രണ്ടാം ടെസ്റ്റിലെ ആദ്യ ഇന്നിംഗ്‌സില്‍ മികച്ച പ്രകടനം നടത്തിയ താരം 150 റണ്‍സ് കൂടുതല്‍ തവണ അടിച്ച നായകന്മാരുടെ പട്ടികയില്‍ മൂന്നാമനായി. ഇത് 12ആം തവണയാണ് റൂട്ട് ഒരു കളിയിൽ 150 റൺസിന് മുകളിൽ സ്കോർ ചെയ്യുന്നത്.
 
നായകനായിരിക്കെ 150 റണ്‍സിന് മുകളില്‍ ടെസ്റ്റില്‍ സ്‌കോര്‍ ചെയ്യുന്നവരുടെ പട്ടികയില്‍ കോഹ്ലിയ്ക്ക് തൊട്ടുപിന്നിലാണ് റൂട്ട്. നായകനെന്ന നിലയിൽ 9 തവണയാണ് കോലി 150ന് മുകളിൽ സ്കോർ ചെയ്‌തത്. നായകനായി ഏഴാമത്തെ 150 റൺസ് പ്രകടനമാണ് റൂട്ട് നടത്തിയത്. 
 
എന്നാൽ നിലവിൽ കോലി നായകസ്ഥാനം വിട്ട സ്ഥിതിയും നിലവിലെ ബാറ്റിങ് ഫോമും പരിഗണിക്കുമ്പോൾ ജോ റൂട്ട് കോലിയുടെ റെക്കോർഡ് നേട്ടം തിരുത്താനാണ് സാധ്യതയേറെയും.നായകനെന്ന നിലയിൽ എട്ട് 150 റൺസ് പ്രകടനം നടത്തിയ ഓസീസ് ഇതിഹാസം ഡോൺ ബ്രാഡ്‌മാനാണ് പട്ടികയിൽ രണ്ടാമത്.
 
വെസ്റ്റിന്‍ഡീസിന്റെ ഇതിഹാസതാരവും മുന്‍ നായകനുമായ ബ്രയന്‍ലാറ, ഓസ്‌ട്രേലിയന്‍ മുന്‍നായകന്‍ മൈക്കല്‍ ക്ലാര്‍ക്ക്, ശ്രീലങ്കയുടെ മൂന്‍ ക്യാപ്റ്റന്‍ ജയവര്‍ദ്ധനെ, ദക്ഷിണാഫ്രിക്കന്‍ താരം ഗ്രെയിംസ്മിത്ത് എന്നിവർക്കൊപ്പമാണ് നിലവിൽ ഇംഗ്ലണ്ട് നായകന്റെ സ്ഥാനം. റൂട്ട് നായകനെന്ന നിലയിൽ നേടിയ 150 ല്‍ അഞ്ചെണ്ണവും എതിരാളികളുടെ തട്ടകത്തിലാണ്. നിലവിൽ 26 ടെസ്റ്റ് സെഞ്ചുറികളാണ് താരത്തിന്റെ പേരിലുള്ളത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍