ഈ വർഷത്തെ വിസ്‌ഡൺ ലീഡിങ്ങ് ക്രിക്കറ്റർ ഓഫ് ദ ഇയർ ആയി ഇംഗ്ലണ്ടിന്റെ ബെൻ സ്റ്റോക്‌സിനെ തിരഞ്ഞെടുത്തു.കഴിഞ്ഞ വര്‍ഷം നാട്ടില്‍ നടന്ന ഐസിസിയുടെ ഏകദിന ലോകകപ്പില്‍ ഇംഗ്ലണ്ടിനെ കന്നി ലോക കിരീടത്തിലേക്കു നയിച്ച പ്രകടനമാണ് ബെൻ സ്റ്റോക്‌സിനെ പുരസ്‌കാരത്തിന് അർഹനാക്കിയത്.ഐസിസിയുടെ പ്ലയര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരത്തിന് പുറമെയാണ് ഈ നേട്ടം. ഇതോടെ ഫ്ലിന്റോഫിന് ശേഷം ഈ നേട്ടം സ്വന്തമാക്കുന്ന ഇംഗ്ലീഷ് താരമെന്ന ബഹുമതിയും സ്റ്റോക്‌സ് സ്വന്തമാക്കി.
തുടർച്ചയായി മൂന്ന് വർഷം വിസ്‌ഡൺ ക്രിക്കറ്ററായിരുന്ന വിരാറ്റ് കോലിയെയാണ് സ്റ്റോക്‌സ് പിന്തള്ളിയത്.ഓസ്ട്രേലിയക്കെതിരേയുള്ള ആഷസ് ടെസ്റ്റ് പരമ്പരയിലെ മിന്നുന്ന പ്രകടനവും സ്റ്റോക്സിനു കരുത്തായി.അതേസമയം ലീദിങ്ങ് വനിതാ ക്രിക്കറ്റ് താരമായി ഓസീസ് താരം എല്ലിസ് പെറിയെ തിരഞ്ഞെടുത്തു.വിസ്ഡണിന്റെ ലീഡിങ് ടി20 ക്രിക്കറ്റര്‍ പുരസ്‌കാരം വെസ്റ്റ് ഇന്‍ഡീസിന്റെ വെടിക്കെട്ട് ഓള്‍റൗണ്ടര്‍ ആന്ദ്രെ റസ്സലിനാണ്.
കോലിക്ക് പുറമേ വിരേന്ദർ സെവാഗ്,സച്ചിൻ ടെൻഡുൽക്കർ എന്നിവരാണ് ഇന്ത്യയിൽ നിന്നും പുരസ്‌കാരം സ്വന്തമാക്കിയിട്ടുള്ളത്.