സച്ചിനോ രോഹിതോ? ആരാണ് മികച്ച ഏകദിന ഓപ്പണര്‍?

ശനി, 28 മാര്‍ച്ച് 2020 (14:24 IST)
ലോക ക്രിക്കറ്റിലെ ഇതിഹാസ താരമാണ് സച്ചിൻ ടെണ്ടുൽക്കർ. ആരാധകർ അദ്ദേഹത്തെ സ്നേഹത്തോടെ ക്രിക്കറ്റ് ദൈവമെന്ന് വിളിക്കുന്നു. ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്. ഇന്ത്യയുടെ ഓപ്പണിങ്ങിലെ വിശ്വസ്തനായിരുന്നു സച്ചിൻ. സച്ചിന്റെ പകരക്കാരനായിട്ടായിരുന്നു ഇന്ത്യൻ വൈസ് ക്യാപ്റ്റൻ രോഹിത് ശർമയെ ബാറ്റിംഗ് പൊസിഷൻ കൊണ്ട് ആദ്യമൊക്കെ വിശേഷിപ്പിച്ചിരുന്നത്.  
 
സച്ചിനേക്കാള്‍ ആക്രമണ ശൈലിയുള്ള രോഹിത് നിലവിലെ ഇന്ത്യന്‍ ടീമിന്റെ അഭിവാജ്യ ഘടകമാണ്. മധ്യനിര ബാറ്റ്‌സ്മാനില്‍ തുടങ്ങി ഇന്ത്യയുടെ വിശ്വസ്തനായ ഓപ്പണറായി തിളങ്ങുകയാണ് ഹിറ്റ്മാൻ എന്ന് വിശേഷിപ്പിക്കുന്ന രോഹിത് ശർമ ഇപ്പോൾ. ഇവരില്‍ ആരാണ് മികച്ച ഓപ്പണര്‍?സച്ചിനോ, രോഹിതോ?. ഒരുപക്ഷേ, സച്ചിനെന്നാകും പലരും പറയുക. എന്നിരുന്നാലും കണക്കുകൾ സൂചിപ്പിക്കുന്നത് എന്താണെന്ന് നോക്കാം.
 
1994 മാര്‍ച്ച് 27 മുതലാണ് സച്ചിന്‍ ഓപ്പണറായെത്തുന്നത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ കൂടുതല്‍ റണ്‍സുള്ള ഓപ്പണറെന്ന ബഹുമതി സച്ചിന്റെ പേരിലാണുള്ളത്. 15,310 റണ്‍സാണ് സച്ചിന്‍ ഓപ്പണറായി നേടിയത്.ഏകദിന കരിയറിലെ 45 സെഞ്ച്വറിയും ഓപ്പണറായാണ് സച്ചിന്‍ നേടിയത്. ഈ ലിസ്റ്റിൽ ആദ്യ അഞ്ചിൽ പോലും രോഹിത് ഇല്ല.
 
എന്നാൽ, ഇതുവരെയുള്ള ശരാശരി കണക്കുകൾ എടുത്താൽ അവിടെ രോഹിതിന്റെ ആധിപത്യം ആണ് കാണാനാകുന്നത്. 
ഓപ്പണറായി 58.11 ശരാശരിയിലാണ് രോഹിതിന്റെ പ്രകടനം. ഇക്കാര്യത്തിൽ സച്ചിൻ പിന്നിലാണ്. സച്ചിന്റെ ഓപ്പണറായുള്ള ശരാശരി 48.29 ആണ്. സ്‌ട്രൈക്കറേറ്റിലും രോഹിതിനാണ് ആധിപത്യം. രോഹിതിന്റെ സ്‌ട്രൈക്കറേറ്റ് 92.26 ഉും സച്ചിന്റെ സ്‌ട്രൈക്കറേറ്റ് 88.05 ഉും ആണ്. 
 
1994 മാര്‍ച്ച് 27ന് സച്ചിൻ സ്ഥിരം ഓപ്പണറായി. ഇതിനു മുൻപുള്ള കളികളെടുത്താൽ, സച്ചിൻ 30.84 ശരാശരിയില്‍ നേടിയത് 1758 റണ്‍സാണ്. 2012 ഡിസംബര്‍ 31വരെ മധ്യനിര ബാറ്റ്‌സ്മാനായിരുന്ന രോഹിത് 30.43 ശരാശരിയില്‍ നേടിയത് 1978 റണ്‍സാണ്. 13 തവണ സച്ചിന്‍ 50ന് മുകളില്‍ സ്‌കോര്‍ നേടി. ഒരുപടി മുന്നിൽ കയറി 14 തവണയാണ് രോഹിത് 50 മുകളിൽ റൺസ് നേടിയത്. 
 
നിലവിലെ ഏകദിനത്തിലെ ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ രോഹിതിന്റെ പേരിലാണ്. 264 റണ്‍സാണ് രോഹിത് നേടിയത്. ഈ റൺസ് തൊടാൻ ഇതുവരെ മറ്റൊരാൾക്ക് സാധിച്ചിട്ടില്ല. മൂന്നുവട്ടമാണ് ഏകദിനത്തില്തിത് ഇരട്ട സെഞ്ച്വറി അടിച്ചെടുത്തത്. സച്ചിന്റെ കാര്യമെടുത്താൽ ഏകദിനത്തില്‍ ആദ്യമായി ഇരട്ട സെഞ്ച്വറി നേടി താരം സച്ചിൻ ആണ്. 200 ആണ് അദ്ദേഹത്തിന്റെ ഉയർന്ന സ്കോർ. സിക്‌സുകളുടെ എണ്ണത്തില്‍ മുന്നിട്ട് നില്‍ക്കുമ്പോള്‍ ബൗണ്ടറികളില്‍ സച്ചിന്‍ ഒരുപടി മുന്നിലാണ്.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍