ഇംഗ്ലണ്ട് ലോകത്തിന് നൽകിയ ഏറ്റവും മികച്ച ക്രിക്കറ്റർ ബെൻ സ്റ്റോക്സെന്ന് ജോ റൂട്ട്

Webdunia
വ്യാഴം, 24 ഓഗസ്റ്റ് 2023 (20:12 IST)
ഇംഗ്ലണ്ട് ഓള്‍ റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സാണ് ഇംഗ്ലണ്ട് സൃഷ്ടിച്ചതില്‍ ഏറ്റവും മികച്ച ക്രിക്കറ്ററെന്ന് ഇംഗ്ലണ്ട് താരം ജോ റൂട്ട്. ഇംഗ്ലീഷ് ഏകദിന ടീമിലേക്കുള്ള ബെന്‍ സ്‌റ്റോക്‌സിന്റെ തിരിച്ചുവരവിനെ കുറിച്ച് സംസാരിക്കവെയാണ് ജോ റൂട്ട് ഇക്കാര്യം പറഞ്ഞത്. മറ്റെല്ലാ അന്താരാഷ്ട്ര ടീമുകളും അവനെ ഇനിമുതല്‍ നേരിടണ്ടല്ലോ എന്ന് ചിന്തിച്ചിരിക്കുകയായിരുന്നുവെന്ന് ഞങ്ങള്‍ക്കറിയാം. സ്‌റ്റോക്‌സിന്റെ തിരിച്ചുവരവ് ഇംഗ്ലണ്ട് ടീമിന് വലിയ ആത്മവിശ്വാസം നല്‍കും. ജോ റൂട്ട് പറഞ്ഞു.
 
നിങ്ങള്‍ കാര്യങ്ങള്‍ ഒന്നു നോക്കു. ഞങ്ങള്‍ വിജയിച്ച 2 ലോകകപ്പ് ഫൈനലുകള്‍ അവന്‍ ഞങ്ങള്‍ക്ക് വേണ്ടി മികച്ച രീതിയില്‍ കളിച്ചു. അവന്‍ ഞങ്ങളെ വിജയിപ്പിച്ചു. ഇംഗ്ലന്‍ട് കുപ്പായത്തില്‍ അവന്‍ ചെയ്ത കാര്യങ്ങള്‍ നോക്കു. അവന്‍ ഈ ഗെയിമിലെ ഒരു ഇതിഹാസമാണ് എന്ന് തെളിയിക്കുന്നതാണ് അത്. ഒരു രാജ്യമെന്ന നിലയില്‍ നമ്മള്‍ സൃഷ്ടിച്ച ഏറ്റവും മികച്ച കളിക്കാരനാണ് സ്‌റ്റോക്‌സ്. റൂട്ട് പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article