സ്റ്റോക്സ് വേറെ ലെവൽ താരം, ഹാർദ്ദിക്കിനെ അവനുമായി താരതമ്യം ചെയ്യരുത്: റാഷിദ് ലത്തീഫ്

Webdunia
വ്യാഴം, 22 സെപ്‌റ്റംബര്‍ 2022 (22:35 IST)
ഇന്ത്യയുടെ സൂപ്പർ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയെ ഇംഗ്ലണ്ട് സൂപ്പർ താരം ബെൻ സ്റ്റോക്സുമായി താരതമ്യം ചെയ്യുന്നത് ശരിയല്ലെന്ന് മുൻ പാകിസ്ഥാൻ താരമായ റാഷിദ് ലത്തീഫ്. നിലവിൽ ഇംഗ്ലണ്ട് ടെസ്റ്റ് ടീം നായകനായ ബെൻ സ്റ്റോക്സ് 2019ലെ ഇംഗ്ലണ്ടിൻ്റെ ലോകകപ്പ് വിജയത്തിൽ നിർണായക പങ്കുവഹിച്ചതാരമാണ്.
 
ഹാർദ്ദിക് മികച്ച താരമാണ് എന്നതിൽ തർക്കമില്ല. എന്നാൽ ബെൻ സ്റ്റോക്സ് ഇംഗ്ലണ്ടിനായി ലോകകപ്പ് നേടുകയും ആഷസ് അടക്കമുള്ള ടെസ്റ്റ് മത്സരങ്ങൾ വിജയിപ്പിക്കുകയും ചെയ്ത താരമാണ്.ഹര്‍ദിക് പന്തുകൊണ്ടും ബാറ്റുകൊണ്ടും ഫീല്‍ഡിങ്ങുകൊണ്ടും മത്സരഫലത്തെ മാറ്റിമറിക്കാന്‍ കഴിവുള്ളവനാണ്. എന്നാല്‍ സ്ഥിരത പ്രശ്നമാണ്.
 
ഹാർദ്ദിക്കിൻ്റെ നിലവിലെ പ്രകടനം വിലയിരുത്തി സ്റ്റോക്സുമായി താരതമ്യം ചെയ്യാനാകില്ല. ഓസീസിനെതിരെ ഹാർദ്ദിക്കിൻ്റെ പ്രകടനം മികച്ചതായിരുന്നു എന്നാൽ അത് സ്റ്റോക്‌സിന്റെ പ്രകടനങ്ങളെക്കാള്‍ മുകളില്‍ നില്‍ക്കുന്നതാണോയെന്ന് പറയുക പ്രയാസമാണ്. റാഷീദ് ലത്തീഫ് പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article