റെക്കോഡ് ബുക്കിൽ സോബേഴ്‌സിന് പിന്നിൽ രണ്ടാമനായി ഇടം നേടി ബെൻസ്റ്റോക്‌സ്

ശനി, 11 ജൂലൈ 2020 (15:35 IST)
ടെസ്റ്റ് ക്രിക്കറ്റിൽ നാലായിരം റൺസും 150 വിക്കറ്റും അതിവേഗത്തിൽ സ്വന്തമാക്കിയ കളിക്കാരുടെ പട്ടികയിൽ രണ്ടാമനായി ഇടം നെടി ഇംഗ്ലണ്ട് ടെസ്റ്റ് ടീം നായകൻ ബെൻ സ്റ്റോക്‌സ്.വിൻഡീസിനെതിരെ നടക്കുന്ന ടെസ്റ്റ് മത്സരത്തിൽ നാലു വിക്കറ്റ് നേടിയതോടെയാണ് സ്റ്റോക്‌സ് ഈ നേട്ടം സ്വന്തമാക്കിയത്.
 
63 ടെസ്റ്റ് മത്സരത്തിൽ നിന്നാണ് സോബേഴ്‌സ് ഈ നേട്ടം സ്വന്തമാക്കിയതെങ്കിൽ 64 ടെസ്റ്റ് മത്സരങ്ങളിൽ നിന്നാണ് സ്റ്റോക്‌സിന്റെ നേട്ടം. 69 ടെസ്റ്റില്‍ നിന്ന് ഈ നേട്ടം സ്വന്തമാക്കിയ ഇംഗ്ലണ്ടിന്റെ ഇയാന്‍ ബോതവും ജാക് കാലിസുമാണ് പട്ടികയിൽ മൂന്നാമതുള്ളത്.ഇന്ത്യയുടെ കപില്‍ ദേവ്, ന്യൂസിലന്‍ഡ് മുന്‍ നായകന്‍ ഡാനിയേല്‍ വെറ്റോറി എന്നിവരും ടെസ്റ്റില്‍ ഈ നേട്ടം സ്വന്തമാക്കിയവരാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍