അയാൾക്ക് മറ്റൊരു സെവാഗാവാൻ കഴിവുണ്ട്: യുവതാരത്തെ പ്രശംസിച്ച് വസീം ജാഫർ

വെള്ളി, 10 ജൂലൈ 2020 (15:35 IST)
ഇന്ത്യയുടെ യുവതാരമായ പൃഥ്വി ഷായ്‌ക്ക് അടുത്ത വിരേന്ദർ സെവാഗ് ആവാനുള്ള പ്രതിഭയുണ്ടെന്ന് മുൻ ഇന്ത്യൻ ഓപ്പണർ വസീം ജാഫർ. പത്തൊമ്പതാം വയസിൽ സച്ചിനുമായ താരതമ്യം ചെയ്യപ്പെട്ട ഒരു കളിക്കാരന്റെ കഴിവിനെ പറ്റി നമ്മൾ സംശയിക്കേണ്ടതില്ലല്ലോ.വരുംവര്‍ഷങ്ങളില്‍ ഇന്ത്യയുടെ വലിയ താരമായി വളരാനുള്ള പ്രതിഭയുണ്ടെങ്കിലും ചിലകാര്യങ്ങള്‍ പൃഥ്വി കുറച്ചുകൂടി മെച്ചപ്പെടുത്തണമെന്നും ജാഫർ പറഞ്ഞു.
 
2018ലെ അരങ്ങേറ്റ ടെസ്റ്റില്‍ സെഞ്ചുറി നേടിയ പൃഥ്വിയുടെ പ്രകടനം കണ്ടപ്പോല്‍ എനിക്ക് വീരേന്ദര്‍ സെവാഗിനെയാണ് ഓർമ വന്നത്. എതിർ ടീമിനെ തച്ചുതകർക്കാൻ കഴിയുന്ന സ്പെഷ്യൻ ബാറ്റ്സ്ന്മാനാണ് പൃഥ്വി. എന്നാൽ കളിയിൽ എപ്പോൾ ആക്രമിക്കണമെന്നും എപ്പോൾ പിൻവലിയണമെന്നും മനസിലാക്കണം.ന്യൂസിലന്‍ഡ് പര്യടനത്തില്‍ പൃഥ്വി രണ്ട് തവണ പുറത്തായതും ഷോര്‍ട്ട് ബോളിലായിരുന്നു. കുറച്ചുകൂടി ആത്മനിയന്ത്രണം പാലിക്കാൻ സാധിച്ചാൽ പൃഥ്വി ഷാ ഇന്ത്യൻ ക്രിക്കറ്റിലെ അടുത്ത വലിയ താരമാകുമെന്നും ജാഫർ പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍