കൊച്ചിയെ രാജ്യാന്തര ടെസ്റ്റ് വേദിയാക്കണമെന്ന് കാട്ടി കേരള ക്രിക്കറ്റ് അസോസിയേഷന് ബിസിസിഐക്ക് അപേക്ഷ നല്കി. ഈ കാര്യത്തില്‍ ബിസിസിഐ അനുമതി തന്നാല്‍ മറ്റു കാര്യങ്ങളുമായി മുന്നോട്ട് പോകുമെന്നും. ബിസിസിഐ സെക്രട്ടറി സഞ്ജയ് പാട്ടീലുമായി ഈ വിഷയത്തില്‍ ആവശ്യമായ ചര്‍ച്ചകള്‍ നടത്തിയെന്നും കെസിഎ പ്രസിഡന്റ് ടിസി മാത്യു പറഞ്ഞു.
കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടന്ന ഇന്ത്യ-വിന്‍ഡീസ് കളിയുടെ തുടക്കത്തില്‍ ഉണ്ടായ അനിശ്ചിതത്വം പരിഹരിക്കുന്നതിന് സഞ്ജയ് പാട്ടീല്‍ കൊച്ചിയിലെത്തിയിരുന്നു. ഈ സമയത്താണ് ബിസിസിഐ കൊച്ചിയെ ടെസ്റ് വേദിയാക്കുന്ന കാര്യം പരിഗണിക്കണമെന്ന് സഞ്ജയ് പാട്ടീലിനോട് കെസിഎ ആവശ്യപ്പെട്ടത്.
കൊച്ചിയില്‍ കളികള്‍ കാണാന്‍ കാണികള്‍ ഉള്ളതും. കഴിഞ്ഞ കളികള്‍ മികച്ച രീതിയില്‍ നടത്താന്‍ കഴിഞ്ഞതും. അതിലുപരി ജിസിഡിഎയില്‍ നിന്നും സ്റ്റേഡിയം 30 വര്‍ഷത്തേക്ക് കെസിഎക്ക് പാട്ടത്തിന് കിട്ടിയതുമാണ് കെസിഎ ബിസിസിഐക്ക് ഇത്തരത്തിലുള്ള അപേക്ഷ നല്കാന് കാരണം. ബാറ്റിംഗിനെയും ബൌളിംഗിനെയും ഒരുപോലെ പിന്തുണക്കാറുള്ള പിച്ച്, അത്യാധുനിക ഫ്ലഡ്ലിറ്റ്, ഡ്രെയിനേജ് സംവിധാനം എന്നിവയെല്ലാം കൊണ്ട് ഇന്ത്യയിലെ മറ്റേത് സ്റ്റേഡിയത്തോടും കട പിടിക്കുന്നതാണ്.