ഐസിസിയുടെ പുതിയ ഏകദിന റാങ്കിംഗില്‍ ഇന്ത്യ മൂന്നാം സ്ഥാനത്ത്. ഓസ്‌ട്രേലിയ ഒന്നാമതും ന്യൂസിലന്‍ഡ് രണ്ടാമതുമാണ്.
123 പോയന്റുകളാണ് ഓസ്‌ട്രേലിയക്ക് ഉളളത്. രണ്ടാം സ്ഥാനത്തുളള ന്യൂസിലന്‍ഡിന് 113 പോയന്റാണ് ഉളളത്. അതെസമയം ഇന്ത്യയ്ക്കും ദക്ഷിണാഫ്രിക്കയ്ക്കും 110 പോയന്റ് ആണ് ഉളളത്. ഇംഗ്ലണ്ടാണ് അഞ്ചാം സ്ഥാനത്ത്.
സിംബാബ് വെയ്‌ക്കെതിരെ ഇന്ത്യ ഏകദിന പരമ്പര തൂത്തുവാരിയപ്പോള്‍ ത്രിരാഷ്ട്ര ടൂര്‍ണ്ണമെന്റില്‍ ദക്ഷിണാഫ്രിക്ക ഫൈനല്‍ കാണാതെ പുറത്തായത് അവര്‍ക്ക് തിരിച്ചടിയായി.
ശ്രീലങ്ക, ബംഗ്ലാദേശ്, വെസ്റ്റിന്‍ഡീസ്, പാകിസ്താന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവരാണ് യഥാക്രം ആറു മുതല്‍ പത്തുവരെ റാങ്കിംഗില്‍ ഉള്ളത്. സിംബാബ്‌വെ പതിനൊന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.