ഫുട്‌ബോള്‍ ആരാധകര്‍ക്ക് ആഘോഷത്തിന്റെ സമയമാണിത്. കോപ്പ അമേരിക്ക അവസാനിച്ചുവെങ്കിലും യൂറോ കപ്പില്‍ ആവേശം ചോരാത്ത മത്സരങ്ങള്‍ തുടരുകയാണ്. ക്വോര്‍ട്ടര്‍ മത്സരങ്ങള്‍ ശക്തന്മാര്‍ തമ്മിലായതോടെ ഫുട്‌ബോള്‍ ലോകം യൂറോയ്‌ക്ക് ചുറ്റും വട്ടമിട്ട് പറക്കുകയാണ്.
യൂറോ കപ്പ് മത്സരങ്ങള്‍ കാണുന്നതിനായി വിവിധ ടീമുകളുടെ ആരാധകര്‍ ഫ്രാന്‍സില്‍ എത്തിച്ചേര്‍ന്നു. ഇത്തവണ കൂടുതലായും എത്തിച്ചേര്‍ന്നതും ഗ്യാലറികള്‍ കീഴടക്കിയതും സുന്ദരിമാരായ പെണ്‍കുട്ടികളാണ്. ഗോള്‍ മാറി നില്‍ക്കുമ്പോള്‍ ക്യാമറകള്‍ ഗ്യാലറികളിലേക്ക് കണ്ണെത്തിക്കുമ്പോള്‍ കാണുന്നത് സുന്ദരികളായ പെണ്‍കുട്ടികളെയാണ്.
ഇതോടെയാണ് ഏതു രാജ്യത്തു നിന്നാണ് കൂടുതലായും സുന്ദരിമാര്‍ യൂറോ കപ്പ് കാണാന്‍ എത്തിയതെന്ന ചര്‍ച്ച ആരംഭിച്ചത്. ഓരോ രാജ്യങ്ങളിലെയും പെണ്‍കുട്ടികള്‍ ഒന്നിനൊന്ന് മികച്ചു നിന്നുവെങ്കിലും അല്‍ബേനിയന്‍ ടീമിന്റെ ആരാധികമാരാണ് ഏറ്റവും സുന്ദരിമാര്‍ എന്നാണ് കണ്ടെത്തിയിരിക്കുന്നത്.