'അയല്‍ക്കാരന്റെ ഭാര്യ' പരാമര്‍ശം; കമന്റേറ്റര്‍ ബോക്‌സില്‍ ഇരുന്ന് പുലിവാല് പിടിച്ച് ദിനേശ് കാര്‍ത്തിക്

ശനി, 3 ജൂലൈ 2021 (08:51 IST)
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും നിലവില്‍ ബിസിസിഐ കമന്റേറ്ററുമായ ദിനേശ് കാര്‍ത്തിക്കിന്റെ 'അയല്‍ക്കാരന്റെ ഭാര്യ' പരാമര്‍ശത്തില്‍ വിമര്‍ശനം കനക്കുന്നു. കാര്‍ത്തിക്കിന്റേത് സ്ത്രീവിരുദ്ധ പരാമര്‍ശമാണെന്നാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന ആരോപണം. ശ്രീലങ്ക- ഇംഗ്ലണ്ട് രണ്ടാം ഏകദിന മത്സരം സ്‌കൈ സ്‌പോര്‍ട്സിനായി കമന്ററി പറയാനെത്തിയപ്പോളാണ് താരത്തിന്റെ വിവാദമായ പരാമര്‍ശം.
 
ഇംഗ്ലണ്ട് ബാറ്റ്‌സ്മാന്‍ ബാറ്റ് മാറ്റുന്നതിനിടെയാണ് കാര്‍ത്തിക്കിന്റെ വിവാദ പരാമര്‍ശം. 'അയല്‍ക്കാരന്റെ ഭാര്യയെ പോലെയാണ് ബാറ്റുകള്‍. മറ്റ് ബാറ്റുകളാണ് മികച്ചതെന്ന് നമുക്ക് ഇടയ്ക്കിടെ തോന്നും,' എന്നതാണ് കാര്‍ത്തിക്കിന്റെ പരാമര്‍ശം. കൂടുതൽ ബാറ്റിങ് താരങ്ങൾക്കും ഇഷ്ടം മറ്റ് താരങ്ങളുടെ ബാറ്റിനെയാണെന്ന് പറയുന്നതും കമന്ററിയിൽ കേൾക്കാം.

വിവാദ പരാമര്‍ശം നടത്തിയ ദിനേശ് കാര്‍ത്തിക്കിനെ കമന്റേറ്റര്‍ റോളില്‍ നിന്ന് മാറ്റി നടപടിയെടുക്കാന്‍ സാധ്യതയുണ്ട്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍