ബംഗ്ളാദേശ് പര്യടനത്തിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. ഏകദിന ടീം ക്യാപ്റ്റനായി എം എസ് ധോണി തുടരും. ടെസ്റ്റ് ടീമിനെ വിരാട് കോഹ്ലി നയിക്കും. ഹര്ഭജന് സിംഗ് ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തി ടെസ്റ്റ് ടീമിലാണു ഹര്‍ഭജനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഹര്ഭജന് എത്തിയപ്പോള്‍ രവീന്ദ്ര ജഡേജയ്ക്കു സ്ഥാനം നഷ്ടമായി. പരുക്ക് കാരണം മുഹമ്മദ് ഷമി ടീമിലില്ല. ഏകദിന ടീമില്‍ മുംബൈ രഞ്ജി താരം ധവാല്‍ കുല്‍ക്കര്‍ണി ഇടം നേടിയിട്ടുണ്ട്.