റെയ്‌നയും കോഹ്‌ലിയും ക്രീസില്‍; ബംഗ്ലാദേശ് എറിഞ്ഞു പിടിക്കുന്നു
ബുധന്‍, 23 മാര്‍ച്ച് 2016 (20:28 IST)
ട്വന്റി-20 ലോകകപ്പിലെ നിര്‍ണായകമത്സരത്തില്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് മോശം തുടക്കം. ടോസ് നഷ്‌ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ അവസാന വിവരം ലഭിക്കുബോള്‍ 12 ഓവറില്‍ 2 വിക്കറ്റ് നഷ്‌ടത്തില്‍ 80 റണ്‍സെന്ന നിലയിലാണ്. സുരേഷ് റെയ്‌നയും (20*) വിരാട് കോഹ്‌ലിയുമാണ് (16*) ക്രീസില്‍.
പതിയെ തുടങ്ങിയ ഇന്ത്യന്‍ ഓപ്പണര്‍മാര്‍ താളം കണ്ടെത്തിയ ശേഷം മികച്ച ഷോട്ടുകള്‍ പുറത്തെടുക്കുകയായിരുന്നു. എന്നാല്‍, വമ്പന്‍ ഷോട്ടിന് ശ്രമിച്ച രോഹിത് ശര്‍മ്മ (18) ആറാം ഓവറില്‍ പുറത്താകുകയായിരുന്നു. ഏഴാം ഓവറില്‍ ധവാനും (23) കൂടാരത്തില്‍ മടങ്ങിയെത്തുകയായിരുന്നു. തുടര്‍ന്ന് ക്രീസില്‍ ഒത്തുച്ചേര്‍ന്ന കോഹ്‌ലിയും റെയ്‌നയും സ്‌കോര്‍ മൂന്നോട്ടു നയിക്കുകയായിരുന്നു. പത്ത് ഓവറില്‍ 58 റണ്‍സ് മാത്രമായിരുന്നു ഇന്ത്യയുടെ സമ്പാദ്യം. പതിനൊന്നാം ഓവറില്‍ റെയ്‌ന രണ്ട് സിക്‍സുകള്‍ നേടിയതാണ് ആരാധകര്‍ക്ക് ആഘോഷിക്കാനുള്ള നിമിഷമായി ലഭിച്ചത്.
ടോസ് നേടിയ ബംഗ്ലാദേശ് ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. സെമി പ്രതീക്ഷകള്‍ നിലനിര്‍ത്താന്‍ ഇന്ത്യക്ക് ഇന്ന് മികച്ച റണ്‍ റേറ്റിലുള്ള വിജയം അനിവാര്യമാണ്. ആദ്യ മത്സരത്തില്‍ ന്യൂസിലന്‍ഡിനോട് അപ്രതീക്ഷിതമായി തോറ്റതാണ് ഇന്ത്യക്ക് വിനയായത്. ഗ്രൂപ്പില്‍ നാലാം സ്ഥാനത്താണ് മഹേന്ദ്ര സിംഗ് ധോണിയും സംഘവും.