ഇനി ഇന്ത്യ ബംഗ്ലാദേശ് കലാശപ്പോരാട്ടം

Webdunia
ശനി, 17 മാര്‍ച്ച് 2018 (11:57 IST)
ത്രിരാഷ്ട്ര ട്വന്റി20യിൽ ആതിഥേയരായ ശ്രീലങ്കയെ പരാജയപ്പെടുത്തി ബംഗ്ലാദേശ് ഫൈനലിൽ. രണ്ട് വിക്കറ്റിനായിരുന്നു ബംഗ്ലാദേശിന്റെ വിജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക കുശാൽ പെരേര, തിസാര പെരേര എന്നിവരുടെ അർധ സെഞ്ച്വറികളുടെ ബലത്തിൽ നേടിയ 160 റൺസെന്ന വിജയ ലക്ഷ്യം, ഒരു പന്തു ബാക്കി നിൽക്കെ ഏട്ട് വിക്കറ്റ് നഷ്ടത്തിൽ ബംഗ്ലാദേശ് മറികടന്നു. 
 
കുശാൽ പെരേര 40 പന്തിൽ 61 റൺസും, തിസാര പെരേര 37 പന്തിൽ 58 റൺസുമെടുത്തതാണ് ശ്രീലങ്കയെ ഭേതപ്പെട്ട സ്കോറിൽ എത്തിച്ചത്. എന്നാൽ പിന്നീട് വന്ന ബാറ്റ്സ്‌മാന്മാർക്കൊന്നും ബംഗ്ലാദേശിന്റെ മികച്ച ബോളിങ്ങിനുമുന്നിൽ താളം കണ്ടെത്താനായില്ല. ഇന്ത്യ നേരത്തേ ഫൈനലിൽ ഇടം നേടിയ സാഹചര്യത്തിൽ ഏവരും ഉറ്റുമോക്കിയിരുന്ന മത്സരമാണ് ബംഗ്ലാദേശ് ശ്രീലങ്ക പോരാട്ടം. 
 
160 എന്ന വിജയ ലക്ഷ്യം പിന്തുടർന്ന് മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിന് ഓപ്പണർമാരായ തമിം ഇക്ബാൽ, മഹ്മൂദുല്ല എന്നിവർ ചേർന്ന് മികച്ച തുടക്കം നൽകി. എങ്കിലും അവസാന ഓവറുകളിൽ വിക്കറ്റുകൾ തുടർച്ചയായി നഷ്ടപ്പെട്ടത് കളിയുടെ ഴുക്കിനെ ബാധിച്ചു. എന്നാൽ അവസാന ഓവറിന്റെ അഞ്ചാമത്തെ പന്തിൽ മഹ്മൂദുല്ല സിക്സർ പായിച്ച് രാജകീയമായി ബംഗ്ലാദേശിനെ ഫൈനലിൽ എത്തിച്ചു. ഞായറാഴ്ചയാണ് ഇന്ത്യാ-ബംഗ്ലാദേശ് കലാശപ്പോരാട്ടം.  

അനുബന്ധ വാര്‍ത്തകള്‍

Next Article