2019 പകുതിയോടെ ചിത്രം പ്രദര്‍ശനത്തിനെത്തിക്കാനാണ് പദ്ധതി. സേനാപതി എന്ന കഥാപാത്രത്തെയാണ് കമല്‍ ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. 1996ല്‍ റിലീസായ ഇന്ത്യനില്‍ സേനാപതിയെയും മകനെയും അനശ്വരമാക്കി കമല്ഹാസന് ദേശീയ പുരസ്കാരം നേടിയിരുന്നു. ലൈക പ്രൊഡക്ഷന്‍സാണ് ഇന്ത്യന്‍ 2 നിര്‍മ്മിക്കുന്നത്.