ഇന്ത്യയുടെ പദ്ധതി വേറെ, ഓസ്ട്രേലിയൻ പര്യടനത്തിൽ ഷമിയും ബുമ്രയും എല്ലാ മത്സരവും കളിയ്ക്കില്ല

വ്യാഴം, 19 നവം‌ബര്‍ 2020 (11:52 IST)
ക്രിക്കറ്റ് പ്രേമികൾ ഏറെ കാത്തിരിയ്ക്കുന്ന ഇന്ത്യയുടെ ഓസ്ട്രേലിയൻ പര്യടനത്തിൽ ഇന്ത്യയുടെ സ്റ്റാർ പേസർമാരായ മുഹമ്മദ് ഷമിയും, ജസ്പ്രിത് ബുമ്രയും നിശ്ചിത ഓവർ പരമ്പരകളിലെ എല്ലാ മത്സരങ്ങളും കളിച്ചേയ്ക്കില്ല. മൂന്ന് ഏകദിവും ടി20യും അടങ്ങുന്ന നിശ്ചിത ഓവർ പരമ്പരകളിൽ ബുമ്രയെയും ഷമിയെയും മാറിമാറി ഇറക്കുന്ന രീതിയായിരിയ്ക്കും ഇന്ത്യ പിന്തുടരുക. ഡിസംബർ 17ന് ആരംഭിയ്ക്കുന്ന ടെസ്റ്റ് പരമ്പര മുന്നിൽകണ്ടാണ് ഇത്തരം ഒരു നീക്കം എന്നാണ് ടിമുമായി ബന്ധപ്പെട്ട് വൃത്തങ്ങളിൽനിന്നും ലഭിയ്ക്കുന്ന വിവരം.
 
നിശ്ചിത ഓവർ മത്സങ്ങൾക്കിടെ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി രണ്ട് സന്നാഹ മത്സരങ്ങളും ഇന്ത്യ കളിയ്ക്കുന്നുണ്ട്. 12 ദിവസത്തിനിടെ ആറുമത്സരങ്ങൾ തുടർച്ചയായി കളിച്ചാൽ അത് ഇന്ത്യൻ സ്റ്റാർ പേസർമാർക്ക് തിരിച്ചടിയായി മാറുമെന്നാണ് കോച്ച് രവിശാസ്ത്രിയുടെയും, നായകൻ വിരാട് കോഹ്‌ലിയുടെയും ബൗളിങ് കോച്ച് ഭരത് അരുണിന്റെയും വിലയിരുത്തൽ. ഗവാസ്‌കര്‍- ബോര്‍ഡര്‍ ട്രോഫിയ്ക്കുവേണ്ടിയുള്ള നാല് മത്സരങ്ങൾ അടങ്ങുന്ന ടെസ്റ്റ് പരമ്പരയെ ഇന്ത്യ വലിയ പ്രാധാന്യത്തോടെയാണ് കാണുന്നത്.  
 
നിശ്ചിത ഓവര്‍ പരമ്പരകളില്‍ ബുംറയെയും ഷമിയെയും മാറി മാറി കളിപ്പിക്കാനാണ് സാധ്യത. നെറ്റ്സ് പരിശീലനത്തിൽ റെഡ്, പിങ്ക് ബോളുകളിലാണ് ഷമി പരിശീലനം. നടത്തുന്നത്. ടെസ്റ്റിലാണ് താരം കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് എന്ന് ഇതില്‍ നിന്നും അനുമാനിയ്ക്കാം. ഏകദിന പരമ്പരയിലെ മൂന്നു മല്‍സരങ്ങളും ബുംറയും ഷമിയും കളിച്ചേക്കും. അതിന് ശേഷം ടെസ്റ്റ് പരമ്പരയിലേയ്ക്കായിരിയ്ക്കും  ഇരുവരും ശ്രദ്ധ കേന്ദ്രീകരിയ്ക്കുക എന്നാണ് വിവരം. ടി20യിൽ ഇരുവർക്കും പകരമായി ദീപക് ചഹര്‍, നവദീപ് സെയ്‌നി, ടി നടരാജന്‍ എന്നിവരടങ്ങുന്ന നിരയായിരിയ്ക്കും ഇറങ്ങുക. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍