Asian Games Mens T20 2023, India vs Nepal: ജയ്‌സ്വാളിന് സെഞ്ചുറി; നേപ്പാളിനെതിരെ ഇന്ത്യ 202 റണ്‍സ് നേടി

Webdunia
ചൊവ്വ, 3 ഒക്‌ടോബര്‍ 2023 (09:02 IST)
Asian Games Mens T20 2023, India vs Nepal: ഏഷ്യന്‍ ഗെയിംസ് പുരുഷ ക്രിക്കറ്റ് ക്വാര്‍ട്ടര്‍ ഫൈനലില്‍ നേപ്പാളിനെതിരെ മികച്ച സ്‌കോറുമായി ഇന്ത്യ. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 202 റണ്‍സ് നേടി. ഓപ്പണര്‍ യഷസ്വി ജയ്‌സ്വാള്‍ 49 പന്തില്‍ സെഞ്ചുറി നേടി ഇന്ത്യയുടെ ടോപ് സ്‌കോററായി. എട്ട് ഫോറും ഏഴ് സിക്‌സും അടങ്ങിയതാണ് ജയ്‌സ്വാളിന്റെ ഇന്നിങ്‌സ്. 
 
ഋതുരാജ് ഗെയ്ക്വാദ് (23 പന്തില്‍ 25), റിങ്കു സിങ് (15 പന്തില്‍ പുറത്താകാതെ 37), ശിവം ദുബെ (19 പന്തില്‍ പുറത്താകാതെ 25) എന്നിവരും ഇന്ത്യക്കായി പൊരുതി. ജിതേഷ് ശര്‍മ (അഞ്ച്), തിലക് വര്‍മ (രണ്ട്) എന്നിവര്‍ നിരാശപ്പെടുത്തി. ഏറ്റവും ഒടുവില്‍ റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ മറുപടി ബാറ്റിങ്ങില്‍ നേപ്പാള്‍ ഒന്‍പത് ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 62 റണ്‍സാണ് നേടിയിരിക്കുന്നത്. 
 
സോണി സ്‌പോര്‍ട്‌സ് ടെന്‍ 1 മുതല്‍ സോണി സ്‌പോര്‍ട്‌സ് ടെന്‍ 5 വരെയുള്ള ചാനലുകളിലും ഒടിടി പ്ലാറ്റ്‌ഫോമായ സോണി ലിവിലും മത്സരം തത്സമയം കാണാം. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article