ഫോമായാൽ രോഹിത്തിനെ പിടിച്ചാൽ കിട്ടില്ല, തുറന്ന് സമ്മതിച്ച് ഓസീസ് താരം

Webdunia
ഞായര്‍, 1 ഒക്‌ടോബര്‍ 2023 (17:20 IST)
ലോകകപ്പിൽ ഓസ്ട്രേലിയയുമായുള്ള മത്സരത്തോടെയാണ് ഇന്ത്യയുടെ മത്സരങ്ങൾക്ക് തുടക്കമാവുന്നത്. ലോകകപ്പിന് മുൻപ് ഓസീസുമായി ഏറ്റുമുട്ടിയ പരമ്പര സ്വന്തമാക്കാൻ സാധിച്ചെങ്കിലും ലോകകപ്പിൽ എക്കാലത്തും ഓസ്ട്രേലിയ അപകടകാരിയായ ടീമാണ്. ഇപ്പോഴിതാ ലോകകപ്പിൽ ഇന്ത്യൻ നായകൻ രോഹിത് ശർമയെ ഓസീസ് ഭയക്കുന്നതായുള്ള സൂചന നൽകിയിരിക്കുകയാണ് ഓസീസ് താരമായ മാർനസ് ലബുഷെയ്ൻ.
 
വളരെ അനായാസകരമായി ബാറ്റ് ചെയ്യുന്ന താരമാണ് രോഹിത്തെന്നും വലിയ മത്സരങ്ങളിൽ സാഹസികമായ കാര്യങ്ങൾ ചെയ്യാതെ തന്നെ മികച്ച പ്രകടനങ്ങൾ നടത്താൻ രോഹിത്തിനാകുമെന്നും ലബുഷെയ്ൻ പറയുന്നു. രോഹിത് പിടിച്ചുനിന്നാൽ രോഹിത്തിനെ പുറത്താക്കാൻ ഏറെ പ്രയാസമാണെന്നും ലബുഷെയ്ൻ പറയുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article