ഏഷ്യൻ ഗെയിംസിനുള്ള ടീം പ്രഖ്യാപനം ഉടൻ, ടീമിൽ ഉൾപ്പെട്ടാൻ സഞ്ജുവിന് ലോകകപ്പ് നഷ്ടമാകും

വ്യാഴം, 6 ജൂലൈ 2023 (15:56 IST)
ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ഈ മാസം 15ന് മുൻപ് പ്രഖ്യാപിക്കും. ഈ മാസം 15 ആണ് ഏഷ്യൻ ഒളിമ്പിക് കൗൺസിലിന് ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കുന്ന ടീം അംഗങ്ങളുടെ പട്ടിക സമർപ്പിക്കേണ്ട അവസാന തീയ്യതി. സെപ്റ്റംബർ 23 മുതൽ ഒക്ടോബർ 8 വരെ ചൈനയിലെ ഹാങ്ങ്ചൗവിലാണ് ഏഷ്യൻ ഗെയിംസ് നടക്കുന്നത്. ഏഷ്യൻ ഗെയിംസ് ടീമിൽ ഉൾപ്പെടുന്ന താരങ്ങൾക്ക് ഒക്ടോബർ- നവംബർ മാസങ്ങളിൽ നടക്കുന്ന ഏകദിന ലോകകപ്പ് നഷ്ടമാകുമെന്നാണ് കരുതുന്നത്.
 
ഒക്ടോബർ അഞ്ചിനാണ് ലോകകപ്പ് ക്രിക്കറ്റ് മത്സരങ്ങൾ ആരംഭിക്കുന്നത്. ഒക്ടോബർ എട്ടിന് ഓസീസിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ലോകകപ്പിനുള്ള സ്ക്വാഡ് ഓഗസ്റ്റ് അവസാനവാരം പ്രഖ്യാപിക്കണമെന്നാണ് ഐസിസിയുടെ നിർദേശം. ഈ സാഹചര്യത്തിൽ ഏഷ്യൻ ഗെയിംസിൽ ഉൾപ്പെടുന്ന താരങ്ങൾക്ക് ലോകകപ്പ് ടീമിൽ ഉൾപ്പെടാനായേക്കില്ല.യുവതാരങ്ങളടങ്ങുന്ന നിരയെയാകും ഇന്ത്യ ഏഷ്യൻ ഗെയിംസിന് അയക്കുക. ഏഷ്യൻ ഗെയിംസിനുള്ള ടീമിൽ സഞ്ജു സാംസൺ ഇടം നേടിയാൽ ലോകകപ്പിൽ സഞ്ജുവിന് സ്ഥാനമില്ലെന്ന് ഉറപ്പിക്കേണ്ടതായി വരും. വിൻഡീസിനെതിരായ ഏകദിന ടി20 പരമ്പരകൾ ഈ മാസം അവസാനമെ ആരംഭിക്കു എന്നതിനാൽ ഈ പരമ്പരയിലെ പ്രകടനം നോക്കി ടീം പ്രഖ്യാപിക്കാനുള്ള സാവകാശം ബിസിസിഐയ്ക്ക് ലഭിക്കില്ല.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍