Asia Cup 2023, Super Four: ഗ്രൂപ്പില്‍ ഇന്ത്യ രണ്ടാമത്, പാക്കിസ്ഥാന്‍ ഒന്നാമത്; സൂപ്പര്‍ ഫോര്‍ മത്സരങ്ങള്‍ എന്നൊക്കെ

Webdunia
ചൊവ്വ, 5 സെപ്‌റ്റംബര്‍ 2023 (09:19 IST)
Asia Cup 2023: എ ഗ്രൂപ്പില്‍ രണ്ടാം സ്ഥാനക്കാരായി ഇന്ത്യ ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറില്‍ പ്രവേശിച്ചു. പാക്കിസ്ഥാനാണ് ഒന്നാമത്. ഗ്രൂപ്പ് ഘട്ടം അവസാനിക്കുമ്പോള്‍ ഇന്ത്യക്കും പാക്കിസ്ഥാനും മൂന്ന് പോയിന്റ് വീതമാണ് ഉള്ളത്. എന്നാല്‍ നെറ്റ് റണ്‍റേറ്റില്‍ പാക്കിസ്ഥാന്‍ മുന്നിലെത്തി. പാക്കിസ്ഥാന്റെ നെറ്റ് റണ്‍റേറ്റ് +4.760 ആണ്, ഇന്ത്യയുടേത് +1.028 !
 
മൂന്ന് മത്സരങ്ങളാണ് സൂപ്പര്‍ ഫോറില്‍ ഓരോ ടീമുകള്‍ക്കും ഉള്ളത്. ഇന്ത്യയുടെ ആദ്യ സൂപ്പര്‍ ഫോര്‍ മത്സരം സെപ്റ്റംബര്‍ 10 ഞായറാഴ്ച പാക്കിസ്ഥാനെതിരെ നടക്കും. കൊളംബോ പ്രേമദാസ സ്റ്റേഡിയത്തിലാണ് മത്സരം. സെപ്റ്റംബര്‍ 12 ചൊവ്വാഴ്ച ബി ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാര്‍ക്കെതിരെയാണ് ഇന്ത്യയുടെ സൂപ്പര്‍ ഫോര്‍ രണ്ടാം മത്സരം. നിലവിലെ സാഹചര്യത്തില്‍ ശ്രീലങ്കയ്ക്കാണ് ബി ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്തെത്താന്‍ കൂടുതല്‍ സാധ്യത. ഇന്ത്യയുടെ സൂപ്പര്‍ ഫോറിലെ മൂന്നാം മത്സരം സെപ്റ്റംബര്‍ 15 വെള്ളിയാഴ്ച ബി ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാര്‍ക്കെതിരെ. ബംഗ്ലാദേശ് ആയിരിക്കും ബി ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്തെത്തുക.
 

അനുബന്ധ വാര്‍ത്തകള്‍

Next Article