ഏഷ്യാ കപ്പ് ട്വന്റി-20യിലെ ആദ്യമത്സരത്തില്‍ ബംഗ്ലാദേശിനെതിരേ ഇന്ത്യക്കു ബാറ്റിംഗ്. ടോസ് നേടിയ ബംഗ്ലാദേശ് ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ക്യാപ്റ്റന്‍ എംഎസ് ധോണി കളിക്കും. പരിശീലനത്തിനിടെ പരിക്കേറ്റ ധോണി ഇന്നത്തെ മത്സരത്തില്‍ ഉണ്ടാകുമോയെന്നു സംശയത്തിലായിരുന്നു.
അവസാന വിവരം ലഭിക്കുബോള്‍ ഇന്ത്യ 2 ഓവറില്‍ ഒരു വിക്കറ്റ് നഷ്‌ടത്തില്‍ 9 റണ്‍സെന്ന നിലയിലാണ്. രോഹിത് ശര്‍മ്മയും വിരാട് കോഹ്‌ലിയുമാണ് ക്രീസില്‍. രണ്ട് റണ്‍സെടുത്ത ശിഖര്‍ ധവാനെ അല്‍ അമീന്‍ ഹൊസൈന്‍ ബൌള്‍ഡാക്കുകയായിരുന്നു.