ആഷസില്‍ ഇംഗ്ലണ്ടിന് തിരിച്ചടി; ആന്‍ഡേഴ്‌സണ് പരുക്ക്

Webdunia
ഞായര്‍, 2 ഓഗസ്റ്റ് 2015 (14:24 IST)
ടെസ്‌റ്റ് ക്രിക്കറ്റിലെ ചൂടന്‍ പോരാട്ടമായ ആഷസില്‍ 2-1ന് മുന്നിട്ട് നില്‍ക്കുന്ന ഇംഗ്ലണ്ടിന് തിരിച്ചടിയായി പേസർ ജെയിംസ്‌ ആന്‍ഡേഴ്‌സണ് പരുക്ക്. പരുക്ക് വഷളായ സാഹചര്യത്തില്‍ നാലാം ടെസ്‌റ്റില്‍ അദ്ദേഹം കളിക്കില്ല. പകരമായി പേസ് ബോളർമാരായ ലിയാം പ്ളങ്കറ്റിനെയും മാർക്ക് ഫൂട്ടിറ്റിനെയും ഉൾപ്പെടുത്തി.

മൂന്നാം ടെസ്റ്റിൽ ആദ്യ ഇന്നിംഗ്സിൽ ആറ് വിക്കറ്റ് വീഴ്ത്തിയ ആൻഡേഴ്സൺ രണ്ടാം ഇന്നിംഗ്സിൽ ബോളിംഗിനിടെ പരുക്ക് വഷളായി പിൻവാങ്ങുകയായിരുന്നു. അഞ്ചാം ടെസ്റ്റിൽ ആൻഡേഴ്സണ് കളിക്കാനാകുമെന്നാണ് പ്രതീക്ഷ.