ഇന്ത്യ- ശ്രീലങ്ക പരമ്പരയിലെ മൂന്നാം ഏകദിനത്തിടെ ഗ്രൌണ്ടിലേക്ക് ലങ്കന്‍ ആരാധകര്‍ കുപ്പി വലിച്ചെറിഞ്ഞ് കളി തടസപ്പെടുത്തിയ സംഭവത്തില്‍ മുന്‍ ശ്രീലങ്കന്‍ ക്യാപ്റ്റന്‍ അര്‍ജുന രണതുംഗ നടത്തിയ പ്രസ്താവനയ്ക്കെതിരെ ഇന്ത്യന്‍ ആരാധകര്‍ രംഗത്ത്.
“വലിയ ക്രിക്കറ്റ് പാരമ്പര്യവും ചരിത്രവുമുള്ള രാജ്യമാണ് ശ്രീലങ്ക. അതിനാല്‍ നിങ്ങള്‍ ഇന്ത്യന്‍ ആരാധകരെ പോലെ പെരുമാറരുത് ”- എന്നാണ് രണതുംഗ വ്യക്തമാക്കിയത്. ഇതാണ് ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികളെ ചൊടിപ്പിച്ചത്.
ഇതോടെയാണ് രണതുംഗയ്ക്കെതിരെ ഇന്ത്യന്‍ ആരാധകര്‍ തിരിഞ്ഞത്. ഇന്ത്യന്‍ ആരാധകരെ പോലെ പെരുമാറല്ലേ എന്ന് പറയുന്നതിന് പകരം ഇന്ത്യന്‍ കളിക്കാരെ പോലെ കളിക്കാന്‍ ലങ്കന്‍ താരങ്ങളോട് പറയാനായിരുന്നു ഒരാളുടെ ട്വീറ്റ്.
ഇന്ത്യക്കെതിരെ ഒരു വര്‍ഷം മാത്രമായിരുന്നു ലങ്ക മികച്ച കളി പുറത്തെടുത്തത് എന്നും ഒരു ആരാധകര്‍ കുറിച്ചപ്പോള്‍ ചിലര്‍ ലങ്കയേയും അവരുടെ താരങ്ങളെയും പരിഹസിക്കാനും മടി കാണിച്ചില്ല.
1996 ലോകകപ്പില്‍ ഇന്ത്യ ശ്രീലങ്ക സെമിഫൈനല്‍ നടക്കവെ ഇന്ത്യന്‍ ആരാധകര്‍ ഗ്രൌണ്ടിലേക്ക് കുപ്പികള്‍ വലിച്ചെറിഞ്ഞ് കളി തടസപ്പെടുത്തിയിരുന്നു. ഈ സംഭവത്തെ ഓര്‍മിപ്പിച്ചാണ് ഇന്ത്യന്‍ ആരാധകരെ പരിഹസിച്ച് രണതുംഗ രംഗത്ത് എത്തിയത്.