വെസ്റ്റ് ഇന്‍ഡീസുകാരുടെ 'ഐപിഎല്‍' ആയ കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ മാരക ബൌളിംഗ് പ്രകടനവുമായി മുന്‍ പാക്കിസ്ഥാന്‍ താരം സൊഹൈല്‍ തന്‍വീര്‍. ഗയാന ആമസോണ്‍ വാരിയേഴ്‌സിനു വേണ്ടി നാല് ഓവറില്‍ വെറും മൂന്നു റണ്‍സ് മാത്രം വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റ് സ്വന്തമാക്കിയ തന്‍വീര്‍ ട്വന്റി20 ക്രിക്കറ്റിലെ പുതിയ റെക്കോര്‍ഡിനും ഉടമയായി.