ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനെത്തിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലിയും ശിഖര്‍ ധവാനും കേപ്ടൗണിലെ തെരുവില്‍ നൃത്തം ചെയ്യുന്ന വീഡിയോ നേരത്തേ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
എന്നാല്‍ ഇപ്പോള്‍ അതൊന്നുമല്ല ചര്‍ച്ചാ വിഷയം കോഹ്‌ലിയോടൊപ്പം ദക്ഷിണാഫ്രിക്കയിലെത്തിയ ഭാര്യയും ബോളിവുഡ് സുന്ദരിയുമായ അനുഷ്‌ക ശര്‍മ്മയുടെ ഡാന്‍സ് വീഡിയോ ആണ്. താന്‍ നല്ലൊരു ഡാന്‍സര്‍ കൂടിയാണെന്ന് ഈ വീഡിയോയിലൂടെ അനുഷ്‌ക തെളിയിക്കുകയുണ്ടായി. ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്ത ഈ വീഡിയോ ഇതിനോടകം നിരവധി പേര്‍ കണ്ട് കഴിഞ്ഞു. അനുഷ്‌കയുമായുള്ള വിവാഹശേഷം കോഹ്‌ലി പങ്കെടുക്കുന്ന ആദ്യത്തെ ക്രിക്കറ്റ് ടൂര്‍ണമെന്റാണ് ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനം.