England vs Senegal: സാക്കയും ഹാരി കെയ്നും റെയ്സും എല്ലാം ഉണ്ടായിട്ടെന്ത്?, ഇംഗ്ലണ്ടിനെ മലർത്തിയടിച്ച് സെനഗൽ

അഭിറാം മനോഹർ

വ്യാഴം, 12 ജൂണ്‍ 2025 (12:18 IST)
അന്താരാഷ്ട്ര ഫുട്‌ബോളില്‍ ഇംഗ്ലണ്ടിനെ ഞെട്ടിച്ച് സെനഗല്‍. ബുധനാഴ്ച രാത്രി നടന്ന സൗഹൃദമത്സരത്തിലാണ് സൂപ്പര്‍ താരങ്ങള്‍ നിറഞ്ഞ ഇംഗ്ലണ്ട് ടീമിനെ സെനഗല്‍ അട്ടിമറിച്ചത്. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് സെനഗലിന്റെ വിജയം. ഇതോടെ അന്താരാഷ്ട്ര ഫുട്‌ബോളില്‍ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തുന്ന ആദ്യ ആഫ്രിക്കന്‍ രാജ്യമായി സെനഗല്‍ മാറി.
 
മത്സരത്തിന്റെ ഏഴാം മിനുറ്റില്‍ തന്നെ ഹാരി കെയ്ന്‍ നേടിയ ഗോളോടെ ഇംഗ്ലണ്ട് മുന്നിലെത്തിയെങ്കിലും നാല്പതാം മിനിറ്റില്‍ ഇസ്മായിലിയ സാറിലൂടെ സെനഗല്‍ ഗോള്‍ മറ്റക്കി. രണ്ടാം പകുതിയിലെ 62മത്തെ മിനിറ്റില്‍ ഹബീബ് ഡയാറ, ഇഞ്ചുറി ടൈമില്‍ (93) ഷെയ്ഖ് സബാലി എന്നിവരാണ് സെനഗലിനായി ലക്ഷ്യം കണ്ടത്. മത്സരത്തിന്റെ 61 ശതമാനം സമയത്തും പന്ത് കൈവശം വെച്ചിട്ടും വിജയിക്കാന്‍ ഇംഗ്ലണ്ടിന് സാധിച്ചില്ല. കെയ്ല്‍ വാല്‍ക്കര്‍, ലൂവിസ് സ്‌കെല്ലി, ഡെക്കാന്‍ റെയ്‌സ്,ഹാരി കെയ്ന്‍, ബുക്കായോ സാക്ക എന്നീ സൂപ്പര്‍ താരങ്ങളെല്ലാം ഇംഗ്ലണ്ടിന്റെ ആദ്യ ഇലവനില്‍ ഉണ്ടായിരുന്നു. എന്നാല്‍ സൂപ്പര്‍ താരങ്ങള്‍ക്കൊന്നും തന്നെ തോല്‍വിയില്‍ നിന്നും ഇംഗ്ലണ്ടിനെ രക്ഷിക്കാനായില്ല.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍