ഇന്ത്യ‌-ഓസീസ് പരമ്പരയിൽ വ്യത്യാസമുണ്ടാക്കുക ആ താരം, തുറന്ന് പറഞ്ഞ് ഓസീസ് ഇതിഹാസം

Webdunia
ബുധന്‍, 16 ഡിസം‌ബര്‍ 2020 (12:39 IST)
നാളെ ആരംഭിക്കുന്ന ഇന്ത്യയും ഓസീസും തമ്മിലുള്ള 4 ടെസ്റ്റ് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യൻ സാധ്യതകൾക്ക് നിർണായകമാവുക ഇന്ത്യൻ പേസർ ജസ്‌പ്രീത് ബു‌മ്രയുടെ പ്രകടനമാകുമെന്ന് ഓസ്ട്രേലിയൻ ഇതിഹാസതാരം അലൻ ബോർഡർ.
 
കഴിഞ്ഞ ഓസീസ് പര്യടനത്തിലുള്ള മികവ് ബു‌‌മ്രയ്‌ക്ക് പുറത്തെടുക്കാനായാൽ ഇക്കുറിയും ഇന്ത്യക്ക് മികച്ച സാധ്യതക‌ളുണ്ടെന്ന് ബോർഡർ പറയുന്നു. ഇരു ടീമുകളും തമ്മിലുള്ള വ്യത്യാസമാകാൻ ബു‌മ്രയ്‌ക്ക് സാധിക്കും. ഓസ്ട്രേലിയൻ പിച്ചുകൾ അൽപം ബൗൺസും മികച്ച സീം മൂവ്‌മെന്റും അദ്ദേഹത്തിന് നൽകുമെന്നും ബോർഡർ ചൂണ്ടികാട്ടി.
 
2018-19ൽ ഓസ്ട്രേലിയക്കെതിരെ നടന്ന ടെസ്റ്റ് സീരീസിൽ നാല് മത്സരങ്ങളിൽ നിന്നും 21 വിക്കറ്റുകളാണ് ബു‌മ്ര വീഴ്‌ത്തിയത്. ഇത് ഇന്ത്യൻ വിജയത്തിൽ നിർണായകമാവുകയും ചെയ്‌തിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article