രണ്ടാം ടെസ്റ്റില്‍ ഇന്ത്യയുടെ രക്ഷകനായി മാറിയ മുരളി വിജയ് ശതകം പൂര്‍ത്തിയാക്കിയത് അറിഞ്ഞത് നോണ്‍ സ്ട്രൈക്കറായ അജിങ്ക്യ രഹാനെ അറിയിച്ചപ്പോള്‍ .മുരളി വിജയ് തന്നെ യാണ് ഇക്കാര്യം പറഞ്ഞത്.
ഇത്തവണ ടീം സ്കോര്‍ മാത്രം ശ്രദ്ധിച്ചാണ് ബാറ്റ് ചെയ്തതെന്നും ഒന്നാം ടെസ്റ്റില്‍ തനിക്ക് സ്കോര്‍ അറിയാമായിരുന്നെന്നും അതിനാല്‍ 99 റണ്‍സിന് പുറത്തായപ്പോള്‍ നിരാശതോന്നിയെന്നും മുരളി വിജയ് പറഞ്ഞു. അതിനാലാണ് സ്വന്തം സ്കോര്‍ ശ്രദ്ധയിലുണ്ടാകില്ലെന്ന് തീരുമാനിച്ചത് രഹാനെ പറഞ്ഞപ്പോളാണ് സെഞ്ച്വറി പൂര്‍ത്തിയായ വിവരം അറിഞ്ഞത് മുരളി വിജയ് പറഞ്ഞു.