ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ സ്‌ക്വാഡ്: രഹാനെയ്ക്ക് വഴി തുറന്നത് ശ്രേയസ് അയ്യരുടെ പരുക്ക്

Webdunia
ചൊവ്വ, 25 ഏപ്രില്‍ 2023 (15:12 IST)
ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിനുള്ള ഇന്ത്യന്‍ സ്‌ക്വാഡില്‍ ഇടം പിടിച്ചിരിക്കുകയാണ് അജിങ്ക്യ രഹാനെ. നിലവിലെ സാഹചര്യത്തില്‍ പ്ലേയിങ് ഇലവനില്‍ രഹാനെ ഉറപ്പായും ഉണ്ടാകുമെന്നാണ് വിവരം. ഐപിഎല്ലിലെ മികച്ച പ്രകടനം മാത്രമല്ല അജിങ്ക്യ രഹാനെയ്ക്ക് തുണയായത്. വിദേശ സാഹചര്യങ്ങളില്‍ താരത്തിനു അനുഭവസമ്പത്ത് സെലക്ടര്‍മാര്‍ മുഖ്യ ഘടകമായി പരിഗണിച്ചു. 
 
പേസിനെ തുണയ്ക്കുന്ന ഇംഗ്ലണ്ടിലെ സാഹചര്യത്തില്‍ രഹാനെ നേരത്തെ നന്നായി കളിച്ചിട്ടുണ്ട്. അതിനാല്‍ ഒരു അവസരം കൂടി രഹാനെയ്ക്ക് നല്‍കണമെന്ന് സെലക്ടര്‍മാരില്‍ മിക്കവരും അഭിപ്രായപ്പെട്ടു. ശ്രേയസ് അയ്യര്‍, റിഷഭ് പന്ത് എന്നിവര്‍ക്ക് പരുക്കിനെ തുടര്‍ന്ന് പുറത്തിരിക്കേണ്ടി വന്നതും രഹാനെയുടെ വഴികള്‍ എളുപ്പത്തില്‍ തുറന്നു. ശ്രേയസും പന്തും ഇല്ലാത്തതിനാല്‍ രഹാനെയെ പോലൊരു അനുഭവ സമ്പത്തുള്ള ബാറ്റര്‍ മധ്യനിരയില്‍ വേണമെന്ന് സെലക്ടര്‍മാര്‍ തീരുമാനിക്കുകയായിരുന്നു. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article